പൗരത്വ പ്രതിഷേധം ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ജാമിഅ മില്ലിയയിലെ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയ ആയിഷ റെന്നയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടും സമരം സംബന്ധിച്ച മറ്റ് വിശദാംശങ്ങളും അല്‍ജസീറ റിപ്പോര്‍ട്ടാക്കിയിട്ടുണ്ട്.

Update: 2019-12-17 04:37 GMT
Advertising

പൗരത്വ ഭേദഗതി നിയമത്തില്‍ ഡല്‍ഹിയടക്കമുള്ള വിവിധ നഗരങ്ങളില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ അന്താരാഷ്ട്ര രംഗത്തും ചര്‍ച്ചയാകുന്നു. വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കുന്നത്.

Full View

മുസ്‍ലിങ്ങളെ ഒഴിവാക്കിയുള്ള പുതിയ പൌരത്വ നിയമത്തിനെതിരെ ഇന്ത്യയില്‍ പ്രക്ഷോഭം പടരുന്നു. അമേരിക്കന്‍ മാധ്യമമായ സി.എന്‍.എന്നിന്റെ തലക്കെട്ട് ഇങ്ങനെ. മുസ്‍ലിം ഇതര പൌരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും ഇന്ത്യ കുഴങ്ങുന്നുവെന്ന് മറ്റൊരു അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭിന്നിപ്പിന്റെ പൌരത്വ നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. പ്രതിഷേധക്കാരെ പൊലീസ് തുരത്തുന്നതിന്റെ വിശദാംശങ്ങള്‍ സ്കൈന്യൂസ് പങ്കുവെയ്ക്കുന്നു. ജാമിഅ മില്ലിയയിലെ പൊലീസ് നടപടിക്ക് പിന്നാലെ വിവിധ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങളുടെ വാര്‍ത്ത ടെലിഗ്രാഫ് നല്‍കുന്നു.

Full View

ജാമിഅ മില്ലിയയിലെ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയ ആയിഷ റെന്നയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടും സമരം സംബന്ധിച്ച മറ്റ് വിശദാംശങ്ങളും അല്‍ജസീറ റിപ്പോര്‍ട്ടാക്കിയിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തില്‍ സമാധാനം പാലിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭ്യര്‍ഥനയാണ് ബി.ബി.സിയുടെ തലക്കെട്ട്.

ബഹുസ്വരതയുടെയും സഹവര്‍തിത്വത്തിന്റെയും പ്രതീകമായി അന്താരാഷ്ട്ര രംഗത്ത് വിലയിരുത്തപ്പെടുന്ന ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും നിരവധി പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്.

Tags:    

Similar News