പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് മമത ബാനർജിയും മായാവതിയും വിട്ടുനില്‍ക്കും

നേരത്തെ പൗരത്വ ഭേദഗതി നിയമം ജനങ്ങളെ മതത്തിന്‍റെ പേരിൽ വിഭജിക്കാനുള്ളതാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു

Update: 2020-01-12 12:00 GMT
Advertising

പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന് മമത ബാനർജിയും മായാവതിയും വിട്ടുനിൽക്കും.

കഴിഞ്ഞയാഴ്ച നടന്ന ട്രേഡ് യൂണിയൻ പണിമുടക്കിൽ ഇടതുപക്ഷ– തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത നേരത്തേ പ്രഖ്യാപിച്ചിരുന്നു. കോട്ടയിലെ ആശുപത്രിയിൽ നടന്ന ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് മായാവതി പങ്കെടുക്കാത്തത്. കോട്ട സന്ദര്‍ശിക്കാത്തതിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും മായാവതി വിമര്‍ച്ചിരുന്നു. മക്കളെ നഷ്ടപ്പെട്ട അമ്മമാരെ കാണാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി കോട്ട സന്ദർശിക്കുന്നില്ലെങ്കിൽ ഉത്തർപ്രദേശിലെ ഇരകളുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ താൽപ്പര്യത്തിനും നാടകത്തിനുമാണെന്ന് അവർ ആരോപിച്ചു.

നേരത്തെ പൗരത്വ ഭേദഗതി നിയമം ജനങ്ങളെ മതത്തിന്‍റെ പേരിൽ വിഭജിക്കാനുള്ളതാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. വിവേചനപരവും വിഭജനപരവുമാണ് പൗരത്വ ഭേദഗതി നിയമം. നിയമത്തിന്‍റെ പൈശാചിക ലക്ഷ്യത്തെക്കുറിച്ച് ദേശഭക്തിയും സഹിഷ്ണുതയും മതേതരത്വമുള്ളവരുമായ ഏതൊരാൾക്കും വ്യക്തമാണ്. ഇന്ത്യയെ മതത്തിന്‍റെ പേരിൽ വിഭജിക്കാനാണ് ഈ നിയമം -സോണിയ പറഞ്ഞു.

യുവാക്കളും വിദ്യാർഥികളും ഉൾപ്പടെ ആയിരക്കണക്കിനാളുകളാണ് രാജ്യമെമ്പാടും പ്രതിഷേധ സമരത്തിലുള്ളത്. ചില സംസ്ഥാനങ്ങളിലെ അവസ്ഥ ഭീകരമാണ്. യു.പിയും ഡൽഹിയും പൊലീസ് ഭരണത്തിലായി. യു.പിയിലും ജാമിഅ മില്ലിയ്യ. ജെ.എൻ.യു, ബനാറസ് സർവകലാശാല, അലഹബാദ് സർവകലാശാല, ഡൽഹി സർവകലാശാല, ഗുജറാത്ത് സർവകലാശാല, ബംഗളൂരു ഐ.ഐ.ടി തുടങ്ങിയ കേന്ദ്രങ്ങളിലും നടന്ന പൊലീസ് അതിക്രമം ഞെട്ടിക്കുന്നതാണ്.

പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും സോണിയ പറഞ്ഞു.

Tags:    

Similar News