ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്; റിപ്പോർട്ട്

2019ൽ ആഗോളതലത്തിൽ ഏഴ് ദശലക്ഷത്തിലധികം പുകയില മരണങ്ങൾ സംഭവിച്ചു എന്നാൽ ഇതിൽ ഇന്ത്യയിൽ മാത്രം 1.35 ദശലക്ഷം മരണങ്ങളും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

Update: 2024-04-30 13:36 GMT
Editor : anjala | By : Web Desk
Advertising

ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനം ഇന്ത്യയിൽ നിന്നെന്ന് പുതിയ പഠന റിപ്പോർട്ട്. കെ.പി.എം.ജി അഷ്വറൻസ് ആൻഡ് കൺസൾട്ടിങ് സർവീസസ് എൽ.എൽ.പി (KPMG Assurance and Consulting Services LLP) യും ഇ.ടി എഡ്ജ് (ET Edge)മായി സഹകരിച്ച് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിവരങ്ങൾ പുറത്തു വിട്ടത്. 2060 ഓടെ ആഗോളതലത്തിൽ പുകയില സംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണങ്ങളിൽ 50 ശതമാനം കുറവുണ്ടാകുമെന്ന് പഠനത്തിൽ പറയുന്നു.

2019ൽ ആഗോളതലത്തിൽ ഏഴ് ദശലക്ഷത്തിലധികം പുകയില മരണങ്ങൾ സംഭവിച്ചു എന്നാൽ ഇതിൽ ഇന്ത്യയിൽ മാത്രം 1.35 ദശലക്ഷം മരണങ്ങളും ഉണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.സർവേ പ്രകാരം 66 ശതമാനം പേരും 20-25 വയസിനിടയിൽ പുകയില ഉപയോഗിക്കാൻ തുടങ്ങിയവരാണ്. ഇതിൽ 45 ശതമാനം പേർ പുകവലി ഉപേക്ഷിക്കാൻ കഴിയാത്തവരാണ്. ഉപയോഗിക്കുന്ന പുകയിലയുടെ എട്ട് ശതമാനം മാത്രമാണ് നിയമപരമായി ഉൽപ്പാദിപ്പിക്കുന്ന സിഗരറ്റിൽ നിന്നുള്ളതെന്നും ബാക്കിയുള്ള 92 ശതമാനം വിലകുറഞ്ഞ പുകയില ഉൽപന്നങ്ങളായ ബീഡികൾ, ച്യൂയിങ് പുകയില, ഖൈനി എന്നിവയാണെന്നും പഠനത്തിൽ പറയുന്നു. സ്ട്രെസ്, ഉത്കണ്ഠയുമൊക്കെയാണ് പുകയില ഉപയോഗത്തിന് പ്രധാന കാരണമെന്ന് പഠനം ചൂണ്ടി കാണിക്കുന്നു.


പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കർശന നിയന്ത്രണങ്ങളാണ് ഇന്ത്യ നടപ്പിലാക്കുന്നത്. പുകയില ഉൽപന്നങ്ങളുടെ ഉൽപ്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിച്ച് പുകവലിയിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. പുകയില ഉൽപന്നങ്ങളിൽ വിഷവസ്തുക്കളും മറ്റും പരിശോധിക്കുന്നതിന് നിരവധി നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടുണ്ട്.


പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കർശന നിയന്ത്രണങ്ങൾ ഇന്ത്യ നടപ്പിലാക്കുന്നുണ്ട്. പുകയില ഉൽപന്നങ്ങളുടെ ഉൽപ്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിച്ച് പുകവലിയിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് രാജ്യം. പുകയില ഉൽപന്നങ്ങളിലെ വിഷവസ്തുക്കളും മറ്റും പരിശോധിക്കുന്നതിന് നടപടികളും കൈക്കൊണ്ടിട്ടുണ്ട്.


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News