ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: കെജ്‍രിവാളിന്റെ പത്രിക സ്വീകരിക്കാന്‍ വൈകുന്നു, ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി

Update: 2020-01-21 12:18 GMT
Advertising

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ പത്രികാ സമര്‍പ്പണം വൈകുന്നു. ഇന്നലെ പ്രവര്‍ത്തകരോടൊപ്പം മഹാറാലിയോടെ പത്രികാ സമര്‍പ്പണത്തിനെത്തിയ അരവിന്ദ് കെജ്‍രിവാളിനെ സമയം കഴിഞ്ഞു എന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ മടക്കി അയച്ചത്. അത് കഴിഞ്ഞ് ഇന്ന് രാവിലെ പത്രികാ സമര്‍പ്പണത്തിനെത്തിയ കെജ്‍രിവാളിന്റെ പത്രിക സ്വീകരിക്കാന്‍ ഇത് വരെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മണിക്കൂറുകളായി കെജ്‍രിവാള്‍ പത്രിക സമര്‍പ്പിക്കാനായി കാത്തു നില്‍ക്കുകയാണ്. പത്രിക സ്വീകരിക്കാൻ വിളിക്കാത്തത് ഗൂഢാലോചനയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം വരെ വൈകിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആം ആദ്മി ആരോപിച്ചു. കെജ്‍രിവാളിന്റെ പത്രികാ സമര്‍പ്പണത്തിന് സമാനമായ അനുഭവം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News