ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന വെടിവെപ്പ് അംഗീകരിക്കാനാവില്ലെന്ന് അമിത്ഷാ

ജാമിഅയിലെ വെടിവെപ്പിനെകുറിച്ച് ദല്‍ഹി പൊലീസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെടും

Update: 2020-01-30 14:34 GMT
Advertising

ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന വെടിവെപ്പ് അംഗീകരിക്കാനാവില്ലെന്ന് അമിത്ഷാ. ഇത്തരം നടപടികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു.

ജാമിഅയിലെ വെടിവെപ്പിനെകുറിച്ച് ദല്‍ഹി പൊലീസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെടും. സംഭവത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെടും. ഇത്തരം സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ല. സംഭവത്തില്‍ പ്രതിയെ വെറുതെ വിടില്ല.’ അമിത് ഷാ പറഞ്ഞു.

ये भी पà¥�ें- ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ചിന് നേരെ വെടിവെപ്പ്

ജാമിഅ കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. 'ഇതാ ആസാദി' എന്നുപറഞ്ഞാണ് വെടിവെപ്പ് നടത്തിയത്. നിരവധി പോലീസുകാര്‍ നോക്കിനില്‍ക്കെ ആയിരുന്നു വെടിവെപ്പ്. ഡല്‍ഹി പോലീസ് സിന്ദാബാദ് എന്ന മുദ്രാവാക്യവും അക്രമി മുഴക്കി.

Tags:    

Similar News