ദയൂബന്ദ് തീവ്രവാദ നിര്‍മ്മാണ കേന്ദ്രമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ശാഹീന്‍ ബാഗ് ചാവേറുകളെ പരിശീലിപ്പിക്കുന്ന ഇടമാണെന്ന് ഗിരിരാജ് സിങ് നേരത്തെ പറഞ്ഞിരുന്നു

Update: 2020-02-12 08:00 GMT
Advertising

വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വീണ്ടും. ഉത്തര്‍പ്രദേശിലെ ദയൂബന്ദ് തീവ്രവാദി നിര്‍മ്മാണ കേന്ദ്രമാണെന്ന് ഗിരിരാജ് സിങ് പറഞ്ഞു.

'ഞാനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദയൂബന്ദ് തീവ്രവാദികളുടെ ഗംഗോത്രിയാണെന്ന്. ഹഫീസ് സയ്യീദ് അടക്കമുള്ള ലോകത്തിലെ കുറ്റാരോപിതരായ തീവ്രവാദികളെല്ലാം വളര്‍ന്നത് ദയൂബന്ദിലൂടെയാണ്.' ഗിരിരാജ് സിങ് പറഞ്ഞു. ദാറുൽ ഉലൂം ദയൂബന്ദ് ഇസ്ലാമിക് സര്‍വകലാശാല അടക്കം സ്ഥിതി ചെയ്യുന്ന ദയൂബന്ദിൽ പൗരത്വ നിയമത്തിനെതിരെ ആഴ്ചകളായി പ്രതിഷേധവുമായി ജനം തെരുവിലാണ്. ദയൂബന്ദിലെ പ്രതിഷേധത്തിനെതിരെ മുമ്പും രൂക്ഷ വിമർശവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു.

'ഇവര്‍ സി.എ.എക്കെതിരല്ല, മറിച്ച് ഇന്ത്യക്കെതിരാണ്. ഇതൊരുതരം ഖിലാഫത് പ്രസ്ഥാനമാണ്. ഷഹീന്‍ബാഗ് സമരം ഒരു പ്രക്ഷോഭമല്ല. ഒരു കൂട്ടം ചാവേറുകള്‍ ഇവിടെ വളരുകയാണ്. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്' ഷഹീന്‍ബാഗിലെ സമരക്കാരെ കുറിച്ച് ഗിരിരാജ് സിങ് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് നടത്തിയ മറ്റൊരു പ്രസ്താവനയിൽ, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഡൽഹിയിലെ ശാഹീൻ ബാഗിനെയും ഗിരിരാജ് വിമർശിച്ചിരുന്നു. ശാഹീൻ ബാഗ് ചാവേറുകളെ വളർത്തുകയാണെന്നായിരുന്നു ഗിരിരാജ് പറഞ്ഞിരുന്നത്.

Tags:    

Similar News