ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍; മരണം ഏഴായി

അക്രമം അവസാനിപ്പിക്കാന്‍ പൊലീസ് ഇടപെട്ടില്ല എന്നാരോപിച്ച് എ.എ.പി എം.എല്‍.എമാരും മന്ത്രിമാരും ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ വസതി ഉപരോധിച്ചു.

Update: 2020-02-25 05:14 GMT
Advertising

സൗത്ത് ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ്. ഷാരൂഖ് എന്നയാളാണ് വെടിവെച്ചത് എന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ ഡല്‍ഹി ആക്രമണത്തില്‍ ഇതുവരെയായി ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ.

ये भी पà¥�ें- ‘അക്രമം പൊലീസ് നോക്കി നില്‍ക്കേ’ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിദ്യാര്‍ഥി മീഡിയവണിനോട്

ഇന്ന് രാവിലെ മൗജ് പൂരിലും ബ്രഹംപുരിയിലും കല്ലേറുണ്ടായതായി ഡൽഹി പൊലീസ് പറഞ്ഞു. പൊലീസും ദ്രുതകർമ്മസേനയും ബ്രഹംപുരിയിൽ ഫ്ലാഗ് മാർച്ച് നടത്തി. ഇന്നലെ ഉച്ചയോടെ സൌത്ത് ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ നിയന്ത്രണ വിധേയമെന്നാണ് ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നത്.

എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായിരുന്നു. രാത്രി അക്രമം കൂടുതല്‍ ശക്തമായതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്ത് സ്ഥലങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് സമീപത്തെ മെട്രോ സ്റ്റേഷന്‍ അടക്കുകയും ചെയ്തു. ഇതുവരെയായി അന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ये भी पà¥�ें- ഡല്‍ഹിയില്‍ പ്രതിഷേധക്കാരിലെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു - ചിത്രങ്ങള്‍

രണ്ട് ഒഴിഞ്ഞ ബുള്ളറ്റ് ഷെൽ ലഭിച്ചതായി ദ്രുതകർമ്മ സേന അറിയിച്ചു. ബ്രഹംപുരിയിൽ നിന്നാണ് ഇവ ലഭിച്ചത്. അതിനിടെ അക്രമമുണ്ടായ ഖജൂരി ഖാസില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ കൂടുതല്‍ സേനയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.

അക്രമം അവസാനിപ്പിക്കാന്‍ പൊലീസ് ഇടപെട്ടില്ല എന്നാരോപിച്ച് എ.എ.പി എം.എല്‍.എമാരും മന്ത്രിമാരും ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ വസതി ഉപരോധിച്ചു.

ये भी पà¥�ें- ഡല്‍ഹി കലാപം: അക്രമം മതം ചോദിച്ച്, കല്ലുകള്‍ കൊണ്ടുവന്നത് ലോറിയില്‍, പൊലീസ് നോക്കിനിന്നു

Tags:    

Similar News