ഡൽഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രജനീകാന്ത്
ഡൽഹി സർക്കാർ ഉരുക്കുമുഷ്ടികൊണ്ട് കലാപം അടിച്ചമർത്തണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു
Update: 2020-02-26 15:43 GMT
ഡൽഹി കലാപം അടിച്ചമർത്തുന്നതിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. ഡൽഹി സർക്കാർ ഉരുക്കുമുഷ്ടികൊണ്ട് കലാപം അടിച്ചമർത്തണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. ഇത് തീർച്ചയായും കേന്ദ്ര സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ്. അക്രമത്തെ താൻ ശക്തമായി അപലപിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം അവരുടെ ജോലി ചെയ്തില്ലെങ്കിൽ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണ് -രജനികാന്ത് ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലീം സമുദായത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും രജനീകാന്ത് ആവർത്തിച്ചു.