കൊറോണയെ തടയാന്‍ 'ഗോമൂത്ര പാർട്ടി'യും ചാണകകേക്കുമായി ഹിന്ദുമഹാ സഭ
ഗോമൂത്രത്തിന് പുറമെ ചാണകവും കൊറോണ വൈറസിനുള്ള ഔഷധമാണെന്ന് ഹിന്ദു മഹാസഭ അവകാശപ്പെടുന്നു
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ 'ഗോമൂത്ര പാർട്ടി' സംഘടിപ്പിക്കാൻ ഒരുങ്ങി ഹിന്ദുമഹാസഭ. ചായ സത്കാരങ്ങളുടെ മാതൃകയിലായിരിക്കും ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് പറഞ്ഞു. ഗോമൂത്രത്തിന് പുറമെ ചാണകവും കൊറോണ വൈറസിനുള്ള ഔഷധമാണെന്ന് ഹിന്ദു മഹാസഭ അവകാശപ്പെടുന്നു. പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്ന് ജനങ്ങളെ ബോധവത്കരിക്കുമെന്നും ചക്രപാണി പറഞ്ഞു.
‘ ടീ പാര്‍ട്ടി നടത്തുന്നത് പോലെ ഗോമൂത്ര പാര്‍ട്ടി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ആ പാര്‍ട്ടിയില്‍ വെച്ച് ഞങ്ങള്‍ ജനങ്ങള്‍ക്ക്, പശു തരുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ബോധ്യപ്പെടുത്തികൊടുക്കും. ജനങ്ങളെ രക്ഷിക്കും.’
ഇതിനായി ഗോമൂത്ര കൗണ്ടറുകള്‍ ഉണ്ടാകുമെന്നും ഇവിടെ നിന്നും ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗര്‍ബത്തികളും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഉപയോഗിക്കുന്നതോടെ കൊറോണ വൈറസ് ഉടന്‍ ഇല്ലാതാകുമെന്നും ചക്രപാണി കൂട്ടിച്ചേര്‍ത്തു.