കോവിഡ് കാലത്ത് ഗുജറാത്തില്‍ ഗോമൂത്രത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു

ഗുജറാത്തിൽ ഗോമൂത്രത്തിന്‍റെ പ്രതിദിന ഉപഭോഗം 6,000 ലിറ്ററായെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും മുൻ ബി.ജെ.പി കേന്ദ്രമന്ത്രിയുമായ വല്ലഭ് കതിരിയ പറയുന്നു

Update: 2020-04-02 10:43 GMT
Advertising

കോവിഡ് കാലത്തെ ഏറ്റവും വലിയ വ്യാജ പ്രചരണങ്ങളിലൊന്നായിരുന്നു ഹിന്ദു മഹാ സഭ പുറത്തുവിട്ട ഗോമൂത്രം കൊറോണയെ തുരത്തും എന്നത്. ഹിന്ദു മഹാസഭ നേതാവ് സാക്ഷി മഹാരാജിന്‍റെ നേതൃത്വത്തില്‍ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഗോമൂത്ര പാര്‍ട്ടി തന്നെ നടന്നിരുന്നു. എന്നാല്‍, ഡല്‍ഹിയിലാണ് ചടങ്ങ് നടന്നതെങ്കിലും ഈ കോവിഡ് കാലത്ത് ഗോമൂത്ര വിതരണത്തില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഗുജറാത്ത്. കോവിഡ് ഭീതിയില്‍ രാജ്യം വിറങ്ങലിച്ചിരിക്കുമ്പോള്‍ ഗുജറാത്തില്‍ ഗോമൂത്രത്തിന്‍റെ ആവശ്യകത വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്തിൽ ഗോമൂത്രത്തിന്‍റെ പ്രതിദിന ഉപഭോഗം 6,000 ലിറ്ററായെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും മുൻ ബി.ജെ.പി കേന്ദ്രമന്ത്രിയുമായ വല്ലഭ് കതിരിയ പറയുന്നു. മുമ്പും ആവശ്യക്കാര്‍ ഏറെയായിരുന്ന ഗോമൂത്രത്തിന് അഞ്ച് ഇരട്ടിയാണ് ആവശ്യക്കാര്‍ കൂടുതലായിരിക്കുന്നത്. കോവിഡ് കാലത്ത് ഗോമൂത്രത്തിന് സാനിറ്റൈസര്‍ എന്നും ഇവിടെ പേരുണ്ട്. ആന്‍റി ഓക്സിഡന്‍സ് ഏറെയുള്ള ഗോമൂത്രം ദഹനശേഷി കൂട്ടാനും സഹായിക്കുമെന്ന് വല്ലഭ് കതിരിയ പറയുന്നു.

സംസ്കരിച്ച ഗോമൂത്രത്തിനാണ് ആവശ്യക്കാരേറെ. മാസം 80 മുതൽ 100 വരെ ബോട്ടിൽ ഗോമൂത്രം സംസ്കരിച്ച് വിറ്റിരുന്ന തനിക്ക് ഇപ്പോൾ 425 ബോട്ടില്‍ വരെ ഓഡറുകള്‍ ലഭിക്കുന്നുവെന്ന് രാജു പട്ടേല്‍ പറയുന്നു. ആവശ്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ഇതിലധികം വിതരണം ചെയ്യാൻ തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിഷാദനായി പറഞ്ഞു. ഗുജറാത്തില്‍ ഇതുവരെ 82 കോവിഡ് 19 കേസുകളും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News