മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ്; ധാരാവിയില്‍ വീണ്ടും മരണം

ധാരാവിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

Update: 2020-04-13 04:02 GMT
Advertising

മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ വെക്കാർഡ്സ് ആശുപത്രിയിൽ 2 പേര്‍ക്കും ഭാട്യയിലും പുനെ റൂബി ഹാളിലും ഓരോ ആള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

മുംബൈ ധാരാവിയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 47 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ 59 പുതിയ കേസുകളടക്കം 1400ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 96 കടന്നു. 320 പേർക്ക് രോഗം സ്ഥിരീകരിച്ച പൂനെയിൽ മരണ സംഖ്യ 31 കടന്നത് ആശങ്കയുണ്ടാക്കുന്നു. 120ൽ അധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. നാല് ആശുപത്രികൾ പൂർണമായി അടച്ചു.

ഇന്നലെ മാത്രം 22 മരണവും 221 പുതിയ കേസും മഹാരാഷ്ട്രയിലുണ്ടായി. അതിനാൽ പൂൾ ടെസ്റ്റിനുള്ള നീക്കം ആരംഭിച്ചു. കൂടുതൽ പേർ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നത് രോഗം പടരാൻ കാരണമാകുന്നുണ്ടെന്നതിനാൽ കൂടുതൽ ശൗചാലയങ്ങൾ ഒരുക്കുന്നുണ്ട്. പുതുതായി സ്ഥാപിക്കാൻ കഴിയാത്ത മേഖലകളിൽ അഗ്നിശമനസേനാ വിഭാഗങ്ങളെ വച്ചുകൊണ്ട് ഓരോ മണിക്കൂറിലും വൃത്തിയാക്കും. കൂടുതൽ വിദ്യാലയങ്ങൾ നിരീക്ഷണ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നുണ്ട്.

മഹാരാഷ്ട്ര സതരഞ്‌ജി പുരയിൽ കൂടുതൽ കോവിഡ് കേസുകൾ ഉള്ളതിനാൽ ഈ മേഖല സൈന്യത്തിന് കൈമാറണമെന്ന് നാഗ്പൂർ ബി.ജെ.പി എം.എല്‍.എ കൃഷ്ണ ഖോപ്ദെ ആവശ്യപ്പെട്ടു. നാഗ്പൂർ മേഖല പൂർണമായി അടച്ച് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

Tags:    

Similar News