എന്‍.ഡി.എയില്‍ ഭിന്നത; ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് എല്‍.ജെ.പി

എന്‍.ഡി.എ സീറ്റ് ധാരണ അനുസരിച്ച് 243 സീറ്റുകളില്‍ ജെ.ഡി.യു 122 ഇടത്തും ബി.ജെ.പി 121 ഇടത്ത് ബി.ജെ.പിയും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

Update: 2020-10-04 13:07 GMT
Advertising

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ ശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. എന്നാല്‍ ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍ പിന്തുണയ്ക്കുമെന്നും എല്‍.ജെ.പി വ്യക്തമാക്കി.

മഹാസഖ്യം ഇന്നലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. അതിന് പിന്നാലെ എന്‍.ഡി.എയില്‍ ഇന്ന് സീറ്റ് ധാരണയായിരുന്നു. 243 സീറ്റുകളില്‍ ജെ.ഡി.യു 122 ഇടത്തും ബി.ജെ.പി 121 ഇടത്ത് ബിജെപിയും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കുള്ള (എല്‍ജെപി) സീറ്റുകള്‍ ബി.ജെ.പിയുടെ അക്കൗണ്ടില്‍ നിന്ന് നല്‍കാനുമാണ് തീരുമാനം. നീതിഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് എല്‍.ജെ.പി പറയുന്നത്.

Tags:    

Similar News