എ.ടി.എം ക്യാഷ് വാനുള്‍പ്പടെ കോടികളുമായി കടന്നുകളഞ്ഞ സംഘം പിടിയില്‍

എ.ടി.എമ്മിലേക്ക് പണവുമായി പോയ വാൻ നവംബർ പന്ത്രണ്ടിനാണ് കാണാതായത്.

Update: 2020-11-19 07:03 GMT
Advertising

മഹാരാഷ്ട്രയിൽ എ.ടി.എം ക്യാഷ് വാൻ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. മഹാരാഷ്ട്രിലെ പാൽഘറിലാണ് നാലേ കാൽ കോടി രൂപയുടെ പണമുള്‍പ്പടെ, വാൻ തട്ടിയെടുക്കാനുള്ള ശ്രമം നടന്നത്. സംഭവത്തിൽ വാനിന്റെ ഡ്രെെവറുൾപ്പടെ മൂന്ന് പേരെ പൊലീസ് പിടികൂടി.

എ.ടി.എമ്മിലേക്ക് പണവുമായി പോവുകയായിരുന്ന വാൻ നവംബർ പന്ത്രണ്ടിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രെെവറുടെ പദ്ധതി പ്രകാരമായിരുന്നു മോഷണമെന്ന് തെളിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് രോഹിത് ആരു, അക്ഷയ് പ്രഭാകർ മൊഹ്തെ, ചന്ദ്രകാന്ദ് ​ഗുലാബ് ​ഗ്വെയ്ൿവാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു സംഘം. ഇവരിൽ നിന്ന് പണം കണ്ടെടുത്തു.

വാൻ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്ന വാൻ ഡ്രെെവർ സഹായത്തിനായി സുഹൃത്തുക്കളെ സമീപിച്ചിരുന്നുവെന്നും, എന്നാൽ ആരും തയ്യാറായില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. തുടർന്ന് മോഷണം നടത്താൻ തയ്യാറായ മറ്റു രണ്ട് പേരെ കൂടെകൂട്ടി പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.

Tags:    

Similar News