ലവ് ജിഹാദിനെപറ്റി യോഗി മാത്രമല്ല, എൽ.ഡി.എഫും സംസാരിക്കുന്നു: പ്രിയങ്ക

യു.പി സർക്കാർ ഹാഥ്‌റസ് കേസ് കൈകാര്യം ചെയ്തതു പോലെയാണ് വാളയാർ കേസ് കൈകാര്യം ചെയ്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണെന്നും കേരള ജനത ആരെയാണ് തെരഞ്ഞെടുക്കുക എന്നറിയാൻ ഇന്ത്യക്ക് ആകാംക്ഷയുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Update: 2021-03-30 10:03 GMT
Editor : Admin

ലവ് ജിഹാദിനെപ്പറ്റി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമല്ല, എൽ.ഡി.എഫിലെ ഒരു കക്ഷിനേതാവും സംസാരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക കായംകുളത്തെ സ്ഥാനാർത്ഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രിയങ്കയുടെ പ്രതികരണം. യു.പി സർക്കാർ ഹാഥ്‌റസ് കേസ് കൈകാര്യം ചെയ്തതു പോലെയാണ് വാളയാർ കേസ് കൈകാര്യം ചെയ്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണെന്നും കേരള ജനത ആരെയാണ് തെരഞ്ഞെടുക്കുക എന്നറിയാൻ ഇന്ത്യക്ക് ആകാംക്ഷയുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Tags:    

Writer - admin

contributor

Editor - Admin

contributor