ഒമാനിൽ വിദേശികളുടെ എണ്ണം കുറയുന്നു; കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 82,000 വിദേശികൾ രാജ്യം വിട്ടു

നിലവിൽ ഒമാനിലെ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെ മാത്രമാണ് വിദേശികളുള്ളത്

Update: 2020-07-28 20:33 GMT
Advertising

ഒമാനിൽ വിദേശികളുടെ എണ്ണം കുറയുന്നു. മെയ്, ജൂൺ,ജൂലൈ മാസങ്ങളിലാണ് ജനസംഖ്യ ഗണ്യമായി കുറഞ്ഞത്. നിലവിൽ ഒമാനിലെ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെ മാത്രമാണ് വിദേശികളുള്ളത്

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആദ്യമായാണ് വിദേശി ജനസംഖ്യയിൽ ഇത്രയും വലിയ കുറവുണ്ടാവുന്നത്. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളാണ് പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. കോവിഡ് നിയന്ത്രണങ്ങൾ കാരണം വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിടേണ്ടി വന്നതും വിദേശികളുടെ കൊഴിഞ്ഞ് പോക്കിന് കാരണമായിട്ടുണ്ട്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി കമ്പനികൾ ജീവനക്കാരെ കുറക്കുകയും നിരവധി വിദേശികളെ പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിെൻറ മൊത്തം ജനസംഖ്യയായ 45.36 ലക്ഷത്തിെൻറ 39.9 ശതമാനമാണ് വിദേശി ജനസംഖ്യ. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 82,000 വിദേശികൾ രാജ്യം വിട്ടതായാണ് കണക്കുകൾ കാണിക്കുന്നത്.

Tags:    

Similar News