കോവിഡ് മുൻ കരുതലിന്‍റെ ഭാഗമായി ഒമാനിൽ അടച്ചിട്ടിരുന്ന പള്ളികൾ ഇന്നലെ തുറന്നു

കർശന നിയന്ത്രണങ്ങളോടെ 400 പേർക്ക് പ്രാർത്ഥന നിർവ്വഹിക്കാൻ സൗകര്യമുള്ള വലിയ പള്ളികൾ മാത്രമാണ് തുറന്നിട്ടുള്ളത്.

Update: 2020-11-16 02:32 GMT
Advertising

കോവിഡ് മുൻ കരുതലിന്‍റെ ഭാഗമായി ഒമാനിൽ അടച്ചിട്ടിരുന്ന പള്ളികൾ ഇന്നലെ തുറന്നു. കർശന നിയന്ത്രണങ്ങളോടെ 400 പേർക്ക് പ്രാർത്ഥന നിർവ്വഹിക്കാൻ സൗകര്യമുള്ള വലിയ പള്ളികൾ മാത്രമാണ് തുറന്നിട്ടുള്ളത്.

സല്ലൂ ഫീ ബുയൂത്തിക്കും, നമസ്കാരം വീടുകളിൽ നിർവ്വഹിക്കുക എന്നായിരുന്നു കഴിഞ്ഞ എട്ട് മാസമായി ഒമാനിലെ പള്ളികളിൽ നിന്ന് വിളിച്ച് പറഞ്ഞിരുന്നത്. അതിന് വിരാമമിട്ടു കൊണ്ടാണ് രാജ്യത്തെ വലിയ പള്ളികളെല്ലാം ഇന്നലെ വിശ്വാസികൾക്ക് തുറന്ന് കൊടുത്തത്. കുറച്ച് ദിവസമായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം.

നമസ്കാരത്തിനായുള്ള മുസല്ല സ്വന്തം കൊണ്ടു വരണം. ഒന്നര മീറ്റർ അകലം പാലിക്കണം . ബാങ്ക് ഉൾപ്പടെ ഓരോ നമസ്കാരവും 25 മിനുറ്റിനകം അവസാനിപ്പിക്കണം തുടങ്ങിയ കർശനമായ നിർദേശങ്ങളോടെയാണ് പള്ളികൾ തുറന്ന് കൊടുത്തത്. എന്നാൽ ചെറിയ പള്ളികൾ ഇതുവരെയും തുറന്നിട്ടില്ല.

Full View
Tags:    

Similar News