ഇന്ത്യന്‍ ടീമിലേക്കുള്ള വിളി തകര്‍പ്പന്‍ ബാറ്റിങിലൂടെ ആഘോഷമാക്കി തെവാട്ടിയ

വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ചണ്ഡിഗഡിനെതിരെയാണ് ഹരിയാനക്കാരനായ തെവാട്ടിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 39 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 73 റൺസാണ് തെവാട്ടിയ അടിച്ചെടുത്തത്.

Update: 2021-02-21 10:01 GMT
Advertising

ഇന്ത്യന്‍ ടി20 ടീമിലേക്ക് വിളി ബാറ്റിങിലൂടെ ആഘോഷമാക്കി രാഹുല്‍ തെവാട്ടിയ. വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ചണ്ഡിഗഡിനെതിരെയാണ് ഹരിയാനക്കാരനായ തെവാട്ടിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 39 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 73 റൺസാണ് തെവാട്ടിയ അടിച്ചെടുത്തത്.

തെവാട്ടിയയുടെ ഇൌ ട്വന്റി20 ഇന്നിങ്സിന്റെ’ ബലത്തിൽ ഹരിയാന നേടിയത് നിശ്ചിത 50 ഓവറിൽ 299 റണ്‍സാണ്. മത്സരത്തില്‍ ഓപ്പണര്‍ എച്ച്.ജെ റാണ 102 റണ്‍സ് നേടി. 125 പന്തുകളില്‍ നിന്ന് പതിനൊന്ന് ഫോറും ഒരു സിക്‌സറും സഹിതമായിരുന്നു റാണയുടെ ഇന്നിങ്‌സ്. എന്നാല്‍ ചണ്ഡിഗഡ് ബൗളര്‍മാര്‍ താളം കണ്ടെത്തിയതോടെ ഹരിയാന ആറിന് 191 റൺസ് എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീടാണ് തെവാട്ടിയ വെടിക്കെട്ട് ബാറ്റിങിലൂടെ ഹരിയാനയെ മികച്ച സ്കോറിലെത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു വി സാംസണെ ഒഴിവാക്കി. കഴിഞ്ഞ ആസ്‌ട്രേലിയന്‍ ടി20 പരമ്പരയില്‍ സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. പകരം ടെസ്റ്റ് ടീമില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന റിഷഭ് പന്ത് ടി20 ടീമിലെത്തി. വിരാട് കോഹ്‌ലി തന്നെയാണ് ടി20 പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവ് ഇതാദ്യമായി ഇന്ത്യയുടെ ടി20 ടീമിലെത്തി. കഴിഞ്ഞ ഐപിഎല്ലിലും ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത യുവ വിക്കറ്റ് കീപ്പര്‍ ഇഷന്‍ കിഷനും ടീമിലിടം നേടി. രാഹുല്‍ തിവാട്ടിയയാണ് മറ്റൊരു പുതുമുഖ താരം.

Tags:    

Similar News