ഇന്ത്യൻ പുരുഷ-വനിതാ റിലേ ടീമുകൾക്ക് ഒളിമ്പിക്‌സിന് യോഗ്യത

മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരും ടീമിലുണ്ട്.

Update: 2024-05-06 04:15 GMT
Editor : rishad | By : Web Desk

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ റിലേ ടീമുകൾക്ക്(4x400) ഒളിമ്പിക്‌സിന് യോഗ്യത. ഇരു ടീമുകളും യോഗ്യതാ റൗണ്ടിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരും ടീമിലുണ്ട്.

രൂപാൽ ചൗധരി, എം ആർ പൂവമ്മ, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേശൻ എന്നിവരടങ്ങിയ വനിതാ സഖ്യം 3 മിനിറ്റ് 29.35 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ജമൈക്കന്‍ സഖ്യമാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് മിനുറ്റും 28.54 സെക്കന്‍ഡിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്.

പിന്നീട് മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ, ആരോഗ്യ രാജീവ്, അമോജ് ജേക്കബ് എന്നിവരടങ്ങിയ പുരുഷ വിഭാഗം 3 മിനിറ്റും 3.23 സെക്കൻഡും എടുത്ത് ഫിനിഷ് ചെയ്തു. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് മിനുറ്റും 59.95 സെക്കന്‍ഡിലുമായിരുന്നു ഇവരുടെ ഫിനിഷിങ്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ പാരിസീലാണ് 2024ലെ ഒളിമ്പിക്സ്. 

Advertising
Advertising



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News