ലോക് ഡൗണ്‍ കാലത്ത് വീട്ടിലെ മുറി കളിക്കളമാക്കി ഐ.എം വിജയന്‍: വീഡിയോ കാണാം

മകന്‍ ആരോമലിനൊപ്പം വീട്ടിനകത്ത് ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്

Update: 2020-04-03 07:59 GMT
Advertising

ലോക് ഡൌണിനെ പോസിറ്റീവായി കണ്ടാല്‍ അതൊരു അനുഭവമായിരിക്കുമെന്ന് തെളിയിക്കുകയാണ് ചിലര്‍. ഇതുവരെ സമയമില്ലാത്തതിന്റെ പേരില്‍ മാറ്റിവച്ച പലകാര്യങ്ങളും ചെയ്യാനുള്ള സമയം. വീട്ടുകാരോടൊത്തം സമയം ചെലവഴിക്കാന്‍ പറ്റിയ സമയം, ഇഷ്ടഭക്ഷണമുണ്ടാക്കി, ഇഷ്ടം പോലെ സിനിമ കണ്ട്, മതിവരുവോളം ഉറങ്ങാന്‍ പറ്റിയ സമയം. അല്ലെങ്കില്‍ വ്യായാമം ചെയ്യാനുള്ള സമയം. ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയനും ഈ ലോക് ഡൌണ്‍ കാലം ആഘോഷിക്കുകയാണ്. എങ്ങിനെയാണെന്നല്ലേ..വീട് തന്നെ കളിക്കളമാക്കി പന്ത് തട്ടുകയാണ് വിജയന്‍. കേരള കളിക്കളം എന്ന ഗ്രൂപ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീട്ടിലെ സ്വീകരണ മുറിയാണ് ഇന്ത്യന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ഗ്രൌണ്ടാക്കി മാറ്റിയിരിക്കുന്നത്.മകന്‍ ആരോമലിനൊപ്പം വീട്ടിനകത്ത് ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കിട്ടുന്ന സമയത്തെല്ലാം വിജയന്‍ വീട് കളിക്കളമാക്കുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ തൃശ്ശൂര്‍ കോര്‍പറേഷന്‍ മൈതാനത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പന്തുകളിയില്‍ സജീവമാണ് ഐ.എം വിജയന്‍.

ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ് വിജയന്‍. ഫുട്ബോള്‍ ലോകത്തിന് കേരളം നല്‍കിയ സംഭാവന. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്.

Tags:    

Similar News