ജന്മദിനാഘോഷത്തിന് പിന്നാലെ ബോള്‍ട്ടിന് കോവിഡ്; മാസ്കും സാമൂഹ്യഅകലവുമില്ലാതിരുന്ന പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഗെയിലും സ്റ്റെര്‍ലിങും

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തിലാണ് താരം.

Update: 2020-08-25 05:29 GMT
Advertising

വേഗരാജാവും ഒളിംപിക്സ് ജേതാവുമായ ഉസൈൻ ബോൾട്ടിന് കോവിഡ്. 34ആം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചത്. ബോള്‍ട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തിലാണ് താരം.

വീഡിയോ ട്വീറ്റ് ചെയ്താണ് ബോള്‍ട്ട് ഇക്കാര്യം അറിയിച്ചത്- 'എല്ലാവർക്കും നമസ്കാരം. എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് പരിശോധന നടത്തിയത്. ഉത്തരവാദിത്തത്തോടെ ഞാനിപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. സുഹൃത്തുക്കളിൽ നിന്നും മാറിനിൽക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ല. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സുരക്ഷിതരായിരിക്കുക'- എന്നാണ് ബോള്‍ട്ട് അറിയിച്ചത്.

ആഗസ്ത് 21ന് നടന്ന ബോള്‍ട്ടിന്‍റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവര്‍ സാമൂഹ്യ അകലം പാലിച്ചിരുന്നില്ലെന്നും മാസ്ക് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. എല്ലാവരുടെയും കോവിഡ് ടെസ്റ്റ് നടത്തണമെന്നും ക്വാറന്‍റൈനിലാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്, ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ൽ, ബയേർ ലെവർക്യൂസൻ സ്ട്രൈക്കർ ലിയോൺ ബെയ്‌ലി തുടങ്ങിയവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News