ഒടുവില്‍ ലാ പാസ് കീഴടക്കി അര്‍ജന്റീന

2009ൽ മെസി, ടെവസ്, അഗ്യൂറോ എന്നിവരടങ്ങിയ അർജന്റീന 6-1ന് ഇതേ മൈതാനത്ത് തോറ്റിരുന്നു.

Update: 2020-10-14 09:20 GMT
Advertising

എതിരാളികൾക്ക് പേടിസ്വപ്നമായ ബൊളീവിയയുടെ മൈതാനമായ ലാ പാസ് കീഴടക്കി അർജന്റീന. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സ്റ്റേഡിയത്തിൽ അർജന്റീന ബൊളീവിയക്കെതിരെ വിജയം നേടിയത്.

Full View

ലൗടാരോ മാർട്ടിനസ്, ജോക്വിൻ കൊറേയ എന്നിവരുടെ ഗോളുകൾക്കാണ് ഒരു ഗോളിന് പിറകില്‍ നിന്ന് തിരിച്ചടിച്ച് വിജയം നേടിയത്. മാര്‍സലോ മൊറേനയാണ് ബൊളീവിയക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ ലോകകപ്പ് യോഗ്യതക്കുള്ള ആദ്യ രണ്ടു മത്സരങ്ങളിലും വിജയിക്കാനും അർജന്റീനക്കു കഴിഞ്ഞു.

സമുദ്രനിരപ്പിൽ നിന്നും 12000 അടി മുകളിൽ നിൽക്കുന്ന മൈതാനമായ ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയത്തിൽ കളിക്കുന്നത് മുങ്ങിത്താഴുന്നതു പോലെയാണെന്ന് കളിക്ക് മുമ്പ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞിരുന്നു. 2005ലാണ് അർജന്റീന അവസാനമായി ഇവിടെ വിജയിച്ചത്. 2009ൽ മെസി, ടെവസ്, അഗ്യൂറോ എന്നിവരടങ്ങിയ അർജന്റീന 6-1ന് ഇതേ മൈതാനത്ത് തോറ്റിരുന്നു.

Tags:    

Similar News