ആര് ആദ്യം പുറത്താകും? കൊൽക്കത്തക്ക് ജയിക്കാൻ വേണ്ടത് 139 റൺസ്

തകർപ്പൻ തുടക്കമാണ് ദേവ്ദത്ത് പടിക്കലും വിരാട് കോലിയും ചേർന്ന് ബാംഗ്ലൂരിന് നൽകിയത്. ഇരുവരും തകർത്തടിച്ചപ്പോൾ സ്‌കോർബോർഡിലേക്ക് എത്തിയത് 49 റൺസ്.

Update: 2021-10-11 15:56 GMT
Editor : rishad | By : Web Desk
Advertising

ഐ.പി.എൽ ആദ്യ എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്തക്ക് 139 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലൂർ 138 റൺസ് നേടിയത്. ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

തകർപ്പൻ തുടക്കമാണ് ദേവ്ദത്ത് പടിക്കലും വിരാട് കോലിയും ചേർന്ന് ബാംഗ്ലൂരിന് നൽകിയത്. ഇരുവരും തകർത്തടിച്ചപ്പോൾ സ്‌കോർബോർഡിലേക്ക് എത്തിയത് 49 റൺസ്. അതും ആദ്യ അഞ്ച് ഓവറിൽ.

21 റൺസെടുത്ത ദേവ്ദത്ത് പടിക്കൽ വീണതോടെ ബാംഗ്ലൂരിന്റെ സ്‌കോറിങ് വേഗവും കുറഞ്ഞു. തൊട്ടുപിന്നാലെ കോലിയും മടങ്ങി. വമ്പൻ അടിക്കാരായ എബി ഡിവില്ലിയേഴ്‌സും ഗ്ലെൻമാക്‌സ് വെലും പരാജയപ്പെട്ടതോടെ ബാംഗ്ലൂരിന് റൺറേറ്റ് ഉയർത്താനായില്ല. ഗ്ലെൻ മാക്‌സ്‌വെൽ(15)ഉം എബി ഡിവില്ലിയേഴ്‌സ്(11) റൺസുമാണ് നേടിയത്. 39 റൺസെടുത്ത വിരാട് കോലിയാണ് ടോപ്‌സ്‌കോറർ. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ നാല് വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News