തുടർ തോൽവികൾ; യുണൈറ്റഡിനെ റാൾഫ് റാഗ്‌നിക് ഇനി കളി പഠിപ്പിക്കും

ഒലെ ഗണ്ണർ സോൾഷ്യറിന് പകരക്കാരനായാണ് റാൾഫ് എത്തുന്നത്

Update: 2021-11-29 14:32 GMT
Editor : dibin | By : Web Desk
Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി റാൾഫ് റാഗ്‌നിക് എത്തുന്നു. ഇടക്കാല പരിശീലകനായാണ് റാൾഫിനെ നിയമിച്ചതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു. ഈ സീസൺ അവസാനിക്കുന്നതു വരെയാണ് കരാർ. 2022 മെയ് അവസാനത്തോടെ കരാർ അവസാനിക്കും.

ഒലെ ഗണ്ണർ സോൾഷ്യറിന് പകരക്കാരനായാണ് റാൾഫ് എത്തുന്നത്. യുണൈറ്റഡിനൊപ്പം ചേരുന്നതിൽ ആവേശഭരിതനാണെന്നും ഇത് ഒരു വിജയകരമായ സീസണാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റാൾഫ് വ്യക്തമാക്കി.

നിലവിൽ ലോക്കോമോട്ടീവ് മോസ്‌കോയുടെ സ്പോർട് ആന്റ് ഡെവലപ്മെന്റ് ഹെഡ് ആണ് റാൾഫ് . 2011-ൽ ഷാൽക്കെയെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെയെത്തിച്ചിരുന്നു.

ലീഗിൽ മോശം ഫോമിൽ തുടരുന്ന യുണൈറ്റഡ് 13 മത്സരങ്ങളിൽ അഞ്ചു വിജയവുമായി എട്ടാം സ്ഥാനത്താണ്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News