വ്യാജ അക്കൌണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫേസ്ബുക്ക്

Update: 2018-06-06 06:38 GMT
Editor : Ubaid
വ്യാജ അക്കൌണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫേസ്ബുക്ക്
Advertising

ഈ നടപടി ഒരു തുടക്കമാണെന്ന് ഫേസ്ബുക്ക് നയരൂപീകരണവിഭാഗം വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലന്‍ പറഞ്ഞു

വ്യാജ അക്കൌണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഫേസ്ബുക്ക്. 583 മില്യണ്‍ ഫേസ്ബുക്ക് അക്കൌണ്ടുകളാണ് ഡിലീറ്റ് ചെയ്തത്. 583 വ്യാജ അക്കൌണ്ടുകളും ഉപയോഗ ശൂന്യമായ 837 മില്യണ്‍ പോസ്റ്റുകളും ഡിലീറ്റ് ചെയ്തതെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. ആദ്യ ത്രൈമാസ, കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്സ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടാതെ, 2.5 മില്യണ്‍ വിദ്വേഷ പ്രസംഗങ്ങളും, 1.9മില്യണ്‍ തീവ്രവാദ പ്രചാരണങ്ങളും, 3.4മില്യണ്‍ ഗ്രാഫിക് അക്രങ്ങളും, നഗ്നതയും ലൈംഗികപ്രവര്‍ത്തികളും പ്രചരിപ്പിക്കുന്ന 21 മില്യണ്‍ മെസേജുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഈ നടപടി ഒരു തുടക്കമാണെന്ന് ഫേസ്ബുക്ക് നയരൂപീകരണവിഭാഗം വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലന്‍ പറഞ്ഞു. ഫേസ്ബുക്കിലെ തെറ്റായ ഉള്ളടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുതാര്യത കൈവരിക്കാനുള്ള നടപടിക്ക് ഫേസ്ബുക്ക് ഒരുങ്ങിയത്. ഫേസ്ബുക്ക് മാത്രമല്ല സുതാര്യത കൈവരിക്കാന്‍ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ മാസം യൂട്യൂബും 8.3 മില്യണ്‍ വീഡിയോകള്‍ ഡിലീറ്റ് ചെയ്തെന്ന് വ്യക്തമാക്കിയിരുന്നു.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News