ഐഫോണിന് പുതിയ ഒഎസ് വരുന്നു; ഇനി ഫേസ്‍ബുക്കിന് ഒരു വിവരവും ചോര്‍ത്താനാകില്ല

Update: 2018-06-06 06:43 GMT
Editor : Alwyn K Jose
ഐഫോണിന് പുതിയ ഒഎസ് വരുന്നു; ഇനി ഫേസ്‍ബുക്കിന് ഒരു വിവരവും ചോര്‍ത്താനാകില്ല
Advertising

ഫേസ്‍ബുക്കിനെയും ആപ്പിളിനെയും ഒരു പോലെ സ്നേഹിക്കുന്നവര്‍ക്ക് ഇനി ഭയമില്ലാതെ മുന്നോട്ട് പോകാം.

ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു. ഇനി ഫേസ്‍ബുക്കിന് സ്മാര്‍ട്ട്ഫോണില്‍ നിന്നും ഒരു വിവരവും ചോര്‍ത്താനാകില്ല. ഫേസ്‍ബുക്കിനെയും ആപ്പിളിനെയും ഒരു പോലെ സ്നേഹിക്കുന്നവര്‍ക്ക് ഇനി ഭയമില്ലാതെ മുന്നോട്ട് പോകാം.

നിലവില്‍ ഏത് സ്മാര്‍ട്ട് ഫോണിലെയും വിവരങ്ങള്‍ ഫേസ്‍ബുക്കിന് അനായാസം കണ്ടെത്താനാകും. ഫേസ്‍ബുക്കിന്റെ ഈ സൌകര്യത്തിനും ഉപഭോക്താക്കളുടെ അസൌകര്യത്തിനും തടയിടാനൊരുങ്ങുകയാണ് ആപ്പിള്‍. ഐ ഫോണിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണില്‍ നിന്നും ഒരു വിവരവും ഫേസ്‍ബുക്കിന് ഇനി ചോര്‍ത്തിയെടുക്കാനാകില്ല.

കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ വാര്‍ഷിക ഡവലപ്പേഴ്സ് മീറ്റിങിലാണ് ആപ്പിള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപന വേളയില്‍ ആപ്പിളിന്റെ സോഫ്‍റ്റ്‍വെയര്‍ മേധാവി ക്രായ് ഫെഡ്റി ഫേസ്‍ബുക്കിന്റെ ഈ നീക്കത്തെക്കുറിച്ച് പറഞ്ഞത്. ഞങ്ങളത് ഷട്ട്ഡൌണ്‍ ചെയ്യുന്നു എന്നാണ്. സാമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിനായി വെബ് ബ്രൌസറായ സഫാരി ഉടമസ്ഥരുടെ അനുവാദം ചോദിച്ചതായും ആപ്പിള്‍ സോഫ്‍റ്റ്‍വെയര്‍ മേധാവി വ്യക്തമാക്കി. തങ്ങളുടെ ഈ നീക്കം രണ്ട് കമ്പനികള്‍ക്കിടയിലെ ടെന്‍ഷന്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്‍ബുക്ക് നടത്തുന്നത് സ്വകാര്യമേഖലക്ക് മേലുള്ള അധിനിവേശമാണെന്നും ഇതിനെ മാര്‍ക്ക് സക്കര്‍ബര്‍ഗ് അപലപിച്ചതാണെന്നും ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് നേരത്തെ പറഞ്ഞിരുന്നു. ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഓണ്‍സ്ക്രീനില്‍ വരുന്ന അലര്‍ട്ട് ഫേസ്‍ബുക്കിനെ ബ്രൌസിങിനിടയില്‍ വിവരശേഖരണത്തിന് അനുവദിക്കേണ്ടതുണ്ടോ എന്ന് ചോദിക്കുക തന്നെ ചെയ്യും എന്നത് ഐഫോണ്‍ സ്നേഹികള്‍ക്ക് വലിയ സന്തോഷം തന്നെയാണ് പകരുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News