വില്‍പനയില്‍ റെക്കോഡിട്ട് ഐപാഡ്

ടാബ്‌ലറ്റുകളുടെ വില്‍പനയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ആപ്പിളിന്റെ ഐപാഡ്...

Update: 2020-02-02 14:24 GMT
Advertising

ടാബ്‌ലറ്റ് വിപണിയില്‍ ആപ്പിളിന്റെ മേധാവിത്വം തുടരുന്നു. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ടാബ്‌ലറ്റ് വില്‍പനയില്‍ ആപ്പിളിനെ വെല്ലാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. സാംസങ്, വാവെയ്,ആമസോണ്‍, ലെനോവോ തുടങ്ങിയവര്‍ക്കെല്ലാം ആപ്പിളിന്റെ വാല് പിടിക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ.

10.2 ഇഞ്ച് ഐപാഡിന്റെ വില്‍പനയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ആഗോള തലത്തില്‍ മുന്നിലെത്താന്‍ ആപ്പിളിനെ സഹായിച്ചത്. 2018ലെ അവസാന പാദത്തില്‍ 29.6 ശതമാനമായിരുന്നു വിപണിയിലെ ആപ്പിളിന്റെ ഓഹരിയെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 36.5 ശതമാനമായി കുതിച്ചുയര്‍ന്നു.

ये भी पà¥�ें- വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ എത്തുന്നു, അതും ഐഫോണ്‍ 8ന്റെ മോഡലില്‍ 

സാംസങും വാവെയുമാണ് ടാബ് വില്‍പനയില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. ടാബ് വിപണിയിലെ ഏറ്റവും വിലയേറിയ ഗാലക്‌സി ടാബ് എസ് 6 ആണ് സാംസങിന്റെ പ്രധാന തുറുപ്പുചീട്ട്. വിലയിലും പ്രകടനത്തിലും ആപ്പിളിന്റെ ഐ പാഡിനോട് കിടപിടിക്കാവുന്ന ടാബാണിത്.

ये भी पà¥�ें- ട്വിറ്ററിനേക്കാള്‍ ലാഭം നേടിയ ആപ്പിള്‍ ഉത്പന്നം

കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ വാവെയ് 40 ലക്ഷം ടാബുകളാണ് കയറ്റിയയച്ചത്. ആമസോണിന്റെ വിപണി വിഹിതം ഈ കാലയളവില്‍ കുറയുകയാണുണ്ടായത്. ലെനോവോ ഏഷ്യയിലും യൂറോപിലും മെച്ചപ്പെട്ട പ്രകടനം നടത്തി. ആകെ 43.5 ദശലക്ഷം ടാബുകളാണ് ഇക്കാലയളവില്‍ ആഗോളതലത്തില്‍ വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.6 ശതമാനം കുറവാണിത്.

Tags:    

Similar News