'ദേശീയ പതാക മാറ്റിയല്ല അവര്‍ നിഷാൻ സാഹിബ് ഉയര്‍ത്തിയത്' വ്യാജ പ്രചരണത്തിനെതിരെ രാജ്ദീപ് സർദേശായി

ട്രാക്ടർ റാലിക്കിടെ കർഷകർ ചെങ്കോട്ടയിൽ നിന്ന് ദേശീയ പതാക മാറ്റിയെന്ന വ്യാജപ്രചരണത്തിന് മറുപടിയുമായി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി.

Update: 2021-01-26 16:59 GMT
Advertising

ട്രാക്ടർ റാലിക്കിടെ കർഷകർ ചെങ്കോട്ടയിൽ നിന്ന് ദേശീയ പതാക മാറ്റിയെന്ന വ്യാജപ്രചരണത്തിന് മറുപടിയുമായി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ദേശീയ പതാക ആരും മാറ്റിയിട്ടില്ല, അത് ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ചെങ്കോട്ടയിലെ ദേശീയ പതാക മാറ്റി നിഷാൻ സാഹിബ് സ്ഥാപിച്ചിട്ടില്ല. രാജ്ദീപ് സർദേശായി പറഞ്ഞു. നിഷാന്‍ സാഹിബ് എന്നറിയപ്പെടുന്ന സിഖുകാരുടെ പതാകയാണ് ചെങ്കോട്ടയില്‍ കര്‍ഷകര്‍ സ്ഥാപിച്ചത്.

സാധാരണഗതിയില്‍ സിഖ് ഗുരുദ്വാരകള്‍ക്ക് മുകളില്‍ ഉയര്‍ത്തുന്ന പതാകയാണ് നിഷാന്‍ സാഹിബ്. ത്രികോണാകൃതിയിലുള്ള പതാകയാണിത്. ചതുരാകൃതിയിലുള്ള ഖലിസ്ഥാന്‍ പതാകയുമായി ഇതിന് ബന്ധമൊന്നുമില്ല. പക്ഷേ കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധം നടത്തിയ കർഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചുള്ള പ്രചരണം സംഘപരിവാര്‍ സെല്ലുകള്‍ നവമാധ്യമങ്ങളില്‍ ശക്തമാക്കുകയാണ്.

Tags:    

Similar News