അബൂദബിയിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു

അബൂദബി ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയാണ്

Update: 2020-04-29 18:53 GMT
Advertising

അബൂദബിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലിന്‍റെ ഭാര്യ പ്രിൻസി റോയ് മാത്യുവാണ്
(46) മരിച്ചത്.

അബൂദബി ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയാണ്. മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിലാണ്. അബൂദബി മാർത്തോമ്മ ഇടവകാംഗമാണിവര്‍. മക്കൾ: ഷെറിൾ സാറ മാത്യു, റയാൻ സാമുവേൽ മാത്യു, ഫിയാൻ ജേക്കബ് മാത്യു.

Tags:    

Similar News