എടവണ്ണ ചെക്കുന്ന് മലയിൽ രൂപപ്പെട്ട വിള്ളൽ സംബന്ധിച്ച് വിദഗ്ധ പരിശോധന വേണമെന്ന് നാട്ടുകാർ

ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മലയിൽ വിള്ളൽ രൂപപ്പെട്ടതും മണ്ണ് അടർന്നു മാറിയതും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട് 

Update: 2019-09-08 02:08 GMT

മലപ്പുറം എടവണ്ണ ചെക്കുന്ന് മലയിൽ രൂപപ്പെട്ട വിള്ളൽ സംബന്ധിച്ച് വിദഗ്ധ പരിശോധന വേണമെന്ന് നാട്ടുകാർ. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മലയിൽ വിള്ളൽ രൂപപ്പെട്ടതും മണ്ണ് അടർന്നു മാറിയതും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2000 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലയുടെ മുകളിൽ നിരവധി ക്വാറികളാണ് പ്രവർത്തിക്കുന്നത്.

Full View

ചെറുതും വലുതുമായി ഒട്ടേറെ ക്വാറികളാണ്‌ ചെക്കുന്ന് മലയിലും പരിസരങ്ങളിലും പ്രവർത്തിക്കുന്നത്. അതിതീവ്ര മഴയ്ക്ക് ശേഷം, മലയിൽ രൂപപ്പെട്ട വിള്ളൽ പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ജിയോളജി വകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലെന്നും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. മലയിലും താഴ്‍വാരത്തുമായി ആദിവാസികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മഴ തുടർച്ചയായി പെയ്താൽ ജനങ്ങളുടെ ആശങ്കയും വർദ്ധിക്കുകയാണ്.

ചെക്കുന്ന് മലയോട് ചേർന്ന് വിവിധ ഭാഗങ്ങളിൽ നിരവധി തവണ ഉരുൾ പൊട്ടിയിട്ടുണ്ട്. നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന ചെക്കുന്ന്‌ മല സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തം ഉണ്ടായേക്കാം എന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.

Tags:    

Similar News