അടൂര്‍ പ്രകാശ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; സ്വത്ത്, കേസ് വിവരങ്ങള്‍ ഇങ്ങനെ..

അടൂർ പ്രകാശ് പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ഫോം 26ലെ പ്രധാന വിവരങ്ങൾ

Update: 2019-04-01 15:59 GMT
Advertising

ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ് ജില്ലാ കലക്ടർ ഡോ. കെ. വാസുകിക്ക് നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. അടൂർ പ്രകാശ് പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ഫോം 26ലെ പ്രധാന വിവരങ്ങൾ-

പേര് - അടൂർ പ്രകാശ്

കൈവശമുള്ള പണം - 14250 രൂപ

ഭാര്യയുടെ കൈവശമുള്ള പണം - 6500 രൂപ

ബാങ്ക് നിക്ഷേപം - 18,58,682 രൂപ

ഭാര്യയുടെ ബാങ്ക് നിക്ഷേപം - 6,89,126 രൂപ

മറ്റു നിക്ഷേപങ്ങൾ - 2,19,77,709 രൂപ

ഭാര്യയുടെ പേരിലുള്ള മറ്റു നിക്ഷേപങ്ങൾ - 5,15,554 രൂപ

സ്വർണം - ഇല്ല

ഭാര്യയുടെ കൈവശമുള്ള സ്വർണം - 950 ഗ്രാം (19 ലക്ഷം രൂപ മതിപ്പുള്ളത്)

ആശ്രിതന്റെ കൈവശമുള്ള സ്വർണം - 300 ഗ്രാം (ആറു ലക്ഷം രൂപ മതിപ്പുള്ളത്)

വാഹനം - ഇന്നോവ കാർ (2008 മോഡൽ, നാലു ലക്ഷം രൂപ മതിപ്പുള്ളത്), ബൊലേറോ ജീപ്പ് (2006 മോഡൽ, രണ്ടു ലക്ഷം രൂപ മതിപ്പുള്ളത്)

ഭാര്യയുടെ പേരിലുള്ള വാഹനം - ഇന്നോവ ക്രിസ്റ്റ കാർ (2016 മോഡൽ, 21,15,798 രൂപ വിലമതിപ്പുള്ളത്)

ജംഗമ ആസ്തികളുടെ ആകെ മൂല്യം - 3,90,33,185 രൂപ

ഭാര്യയുടെ പേരിലുള്ള ജംഗമ ആസ്തികളുടെ ആകെ മൂല്യം - 1,31,53,839 രൂപ

ആശ്രിതന്റെ പേരിലുള്ള ജംഗമ ആസ്തികളുടെ ആകെ മൂല്യം - 2,65,56,215 രൂപ

സ്ഥാവര ആസ്തി ആകെ മൂല്യം - 3,89,86,849 രൂപ

ഭാര്യയുടെ പേരിലുള്ള സ്ഥാവര ആസ്തികളുടെ ആകെ മൂല്യം - 72,41,975 രൂപ

ആശ്രിതന്റെ പേരിലുള്ള സ്ഥാവര ആസ്തികളുടെ ആകെ മൂല്യം - 1,97,03,610 രൂപ

ആകെ ആസ്തി - 7,80,20,034 രൂപ

ഭാര്യയുടെ പേരിലുള്ള ആകെ ആസ്തി - 2,03,95,814 രൂപ

ആശ്രിതന്റെ പേരിലുള്ള ആകെ ആസ്തി - 4,62,59,825 രൂപ

ക്രിമിനൽ കേസുകൾ - ഏഴ് എണ്ണം

1. ലൈംഗിക ചുവയോടെ സംസാരിച്ചതിനും ലൈംഗിക അതിക്രമത്തിന്റെയും പേരിൽ

2. പത്തനംതിട്ട കളക്ടറേറ്റിനു മുന്നിലെ സത്യാഗ്രഹ സമരത്തിന്റെ പേരിൽ

3. വർക്കല പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച്

4. ശബരിമല വിഷയത്തിൽ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിന്

5. കോന്നിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന്

6. കോഴിക്കോട് ഓമശേരിയിൽ റേഷൻ മൊത്തവിതരണ കേന്ദ്രം അനുവദിച്ചതിലെ ക്രമക്കേട്

7. നെൽവയൽ - തണ്ണീർത്തട നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസ്

വിജിലൻസ് കേസുകൾ - 2

Tags:    

Similar News