തോമസ് ചാഴിക്കാടന് പിറവത്ത് ഭൂരിപക്ഷം കുറയുമെന്ന് ജോണി നെല്ലൂർ

കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് പിറവം നിയോജകമണ്ഡലത്തിൽ ഭൂരിപക്ഷം കുറയുമെന്ന് ജോണി നെല്ലൂർ. എന്നാൽ അനൂപ് ജേക്കബിന് ലഭിച്ച ഭൂരിപക്ഷം ലഭിക്കും

Update: 2019-04-25 16:09 GMT
Advertising

കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് പിറവം നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം കുറയുമെന്ന് ജോണി നെല്ലൂർ. എന്നാൽ അനൂപ് ജേക്കബിന് ലഭിച്ച ഭൂരിപക്ഷം ലഭിക്കും. യാക്കോബായ വിഭാഗത്തിലെ ചില വൈദികർ അടക്കം എൽ.ഡി.എഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതാണ് ഇതിന് കാരണമെന്നും ജോണി നെല്ലൂർ കോട്ടയത്ത് പറഞ്ഞു. പിറവത്തെ പോളിങ് ശതമാനം കുറഞ്ഞതിനെ തുടർന്നാണ് ഈ വിലയിരുത്തൽ കേരള കോൺഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂർ നടത്തിയത്.

Full View

വലിയ ഭൂരിപക്ഷം പിറവം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന് ലഭിക്കില്ല. പക്ഷേ അനൂപ് ജേക്കബിന് ലഭിച്ച ഭൂരിപക്ഷത്തോടൊപ്പം ചാഴിക്കാടന്റെ ഭൂരിപക്ഷം നിൽക്കുമെന്നുമാണ് ജോണി നെല്ലൂരിന്റെ വിലയിരുത്തൽ. യാക്കോബായ വിഭാഗം എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചു എന്നാണ് ജോണി നെല്ലൂർ പറയുന്നത്. പിറവത്ത് ഭൂരിപക്ഷം കുറഞ്ഞാലും പാലായിലും കടുത്തുരുത്തിയിലും ലഭിക്കുന്ന ഭൂരിപക്ഷം കൊണ്ട് കോട്ടയത്ത് വിജയം നേടാമെന്ന വിലയിരുത്തലാണ് യു.ഡി.എഫ് ക്യാമ്പിലുള്ളത്. എന്നാൽ കടുത്തുരുത്തിയിലും പാലായിലും പോളിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

Tags:    

Similar News