നടൻ റാഫിയുടെ വിവാഹം ഫെബ്രുവരി 28ന്; വധു മഹീന

ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് റാഫി പ്രേക്ഷക ശ്രദ്ധയാകർഷിച്ചത്

Update: 2022-02-22 10:41 GMT
Editor : abs | By : Web Desk
Advertising

സീരിയൽ താരം റാഫി വിവാഹിതനാകുന്നു. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ മഹീനയാണ് വധു. ഈ മാസം 28നാണ് വിവാഹം.

ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് റാഫി പ്രേക്ഷക ശ്രദ്ധയാകർഷിച്ചത്. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. വെബ്‌സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. 

ഇരുവരും തമ്മിലുള്ള സേവ് ദ ഡേറ്റിന്റെ ചിത്രങ്ങൾ മഹീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ജൂലൈ നാലിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നിരവധി താരങ്ങൾ ഇവർക്ക് ആശംസകൾ അറിയിച്ചിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News