രണ്ടാഴ്ചക്കിടെ യുക്രൈൻ തലസ്ഥാനത്ത് ആദ്യ റഷ്യൻ ഡ്രോണാക്രമണം

എട്ട് ഡ്രോണുകളും മൂന്ന് ക്രൂയിസ് മിസൈലുകളും കിയവിലും പരിസര പ്രദേശങ്ങളിലും വെടിവെച്ചിട്ടതായി യുക്രൈൻ

Update: 2023-07-02 12:28 GMT
Advertising

രണ്ടാഴ്ചക്കിടെ യുക്രൈൻ തലസ്ഥാനമായ കിയവിൽ ആദ്യ റഷ്യൻ ആക്രമണം. 12 ദിവസത്തിന് ശേഷം ഡ്രോണാക്രമണമുണ്ടായ വിവരം യുക്രൈൻ സൈന്യം സ്ഥിരീകരിച്ചു. രാത്രി റഷ്യ വിന്യസിച്ച എട്ട് ഡ്രോണുകളും മൂന്ന് ക്രൂയിസ് മിസൈലുകളും കിയവിലും പരിസര പ്രദേശങ്ങളിലും വെടിവെച്ചിട്ടതായി യുക്രൈൻ പറഞ്ഞു. നിലവിൽ അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് കേണൽ ജനറൽ സെർഫി പോപ്‌കോ വ്യക്തമാക്കി. എന്നാൽ മൂന്നു വീടുകൾക്ക് കേടുപാടുണ്ടായതായി റുസ്‌ലാൻ ക്രാവ്‌ചെങ്കോ പറഞ്ഞു.

അതേസമയം, 200 ഓളം പേർ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് പോളണ്ട് 500 പൊലീസുകാരെ ബെലാറസ് അതിർത്തിയിലേക്ക് അയച്ചു. അതിനിടെ, റഷ്യക്കെതിരെ പടയ്ക്കിറങ്ങിയ വാഗ്നർ കൂലിപ്പടയാളി സംഘത്തിന്റെ മേധാവി യെവ്ഗിനി പ്രിഗോജിൻ ബെലാറൂസിലെത്തിയിരിക്കുകയാണ്. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബെലാറൂസിലെ പ്രാദേശിക മാധ്യമമായ ബെൽറ്റയെ ഉദ്ധരിച്ച് അൽജസീറിയടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തു. വാഗ്നർ സംഘവും റഷ്യയും തമ്മിലുള്ള ശത്രുത ശമിപ്പിക്കാൻ മുമ്പിട്ടിറങ്ങിയയാളാണ് ലുകാഷെങ്കോ. ശനിയാഴ്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കരാർ പ്രകാരം വാഗ്നർ സംഘം കലാപത്തിൽ നിന്ന് പിന്മാറുകയായിരുന്നു. മേധാവിയായ പ്രിഗോജിൻ ബെലാറൂസിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ അണികൾക്ക് അദ്ദേഹത്തോടൊപ്പമോ റഷ്യൻ സൈന്യത്തിനൊപ്പമോ ചേരാമെന്നാണ് നിർദേശം നൽകിയിരുന്നത്.

പുടിൻസ് ഷെഫ് അഥവാ പുട്ടിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന റഷ്യൻ വ്യവസായി യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന സ്വകാര്യ സൈനിക സൈനിക സംഘമാണ് വാഗ്‌നർ ഗ്രൂപ്പ്. ഇവരാണു കിഴക്കൻ യുക്രെയ്‌നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി റഷ്യൻ സൈനികനേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ പ്രിഗോഷിൻ പരസ്യവിമർശനം ഉയർത്തുന്നുണ്ടായിരുന്നു. ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തു. തന്റെ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു റഷ്യൻ സൈന്യത്തിനെതിരെയുളള പ്രിഗോഷിന്റെ പ്രധാന പരാതി.

First Russian drone strike in Ukraine capital in two weeks

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News