'തടഞ്ഞില്ലെങ്കില്‍ ഹമാസിനെ പാരിസ് തെരുവുകളില്‍ കാണേണ്ടി വരും': മാക്രോണിന്'മുന്നറിയിപ്പ്'നല്‍കിയിരുന്നുവെന്ന് നെതന്യാഹു

ഫ്രാൻസ് ഇപ്പോൾ തീവ്ര ഇസ്‌ലാമിക അധിനിവേശത്തിന് ഇരയായിരിക്കുകയാണെന്നും നെതന്യാഹു

Update: 2026-10-21 13:50 GMT

തെല്‍അവീവ്: ഹമാസിനെതിരെ നടപടി എടുത്തില്ലെങ്കിൽ അവരെ പാരിസ് തെരുവുകളിൽ കാണേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് പറഞ്ഞിരുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇമ്മാനുവൽ മാക്രോണുമായി ഒക്ടോബർ 7ന് നടത്തിയ  സംഭാഷണം ഓർത്തെടുത്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒക്ടോബർ 7ലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് നെതന്യാഹു പറയുന്നത്. നയതന്ത്ര ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും പ്രശ്നം പരിഹരിക്കണമെന്നാണ് മാക്രോൺ നിർദ്ദേശിച്ചത്. എന്നാൽ നയതന്ത്ര മാർഗ്ഗങ്ങളിലൂടെ ഹമാസിനെ നേരിടാൻ കഴിയില്ലെന്നും, 'ഭീകരവാദത്തെ' അവിടെത്തന്നെ പ്രതിരോധിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം യൂറോപ്യൻ നഗരങ്ങളിലും പ്രതിഫലിക്കുമെന്നും താൻ മാക്രോണിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.

ഫ്രാൻസിൽ നിലവിൽ നടക്കുന്ന ആഭ്യന്തര സംഘർഷങ്ങളെയും പ്രക്ഷോഭങ്ങളെയും പരാമർശിച്ച നെതന്യാഹു, താൻ നൽകിയ മുന്നറിയിപ്പുകൾ ഇപ്പോൾ സത്യമാകുകയാണെന്ന് അവകാശപ്പെട്ടു. തീവ്രനിലപാടുകൾക്കെതിരെ ഫ്രാൻസ് സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും, വിട്ടുവീഴ്ചാ നയങ്ങൾക്ക് പകരം ഭീകരവാദത്തിനെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാൻസ് ഇപ്പോൾ തീവ്ര ഇസ്ലാമിക അധിനിവേശത്തിന് ഇരയായിരിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News