ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു; മരണസംഖ്യ 2500ലേക്ക്

തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരത്തിലേറെ മൃതദേഹങ്ങളുണ്ടെന്നാണ്​ കണക്കെന്നും ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി

Update: 2023-10-16 02:12 GMT

 Palestinians look for survivors after an Israeli airstrike 

ദുബൈ: ഗസ്സയിൽ ഇസ്രായേൽ ക്രൂരത മാറ്റമില്ലാതെ തുടരു​മ്പോൾ മരണസംഖ്യ 2450 ആയി ഉയർന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരത്തിലേറെ മൃതദേഹങ്ങളുണ്ടെന്നാണ്​ കണക്കെന്നും ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഗസ്സ പിടിക്കാൻ ഒരുങ്ങിയിരിക്കാൻ ഇസ്രായേൽ സൈനിക മേധാവി സൈന്യത്തിന്​ നിർദേശം നൽകി. അതേ സമയം ഗസ്സയിൽ സഹായം എത്തിക്കുന്നതിനൊപ്പം ബന്ദികളുടെ മോചനത്തിനും നീക്കം ശക്​തമായി.

പത്താം ദിവസമായ ഇന്നും ഗസ്സക്കു നേരെയുള്ള ആക്രമണം ഇസ്രായേൽ ശക്​തമായി തുടരുകയാണ്​. വടക്കൻ ഗസ്സയിൽ നിന്ന്​ പലായനം ചെയ്​തെത്തിയ ആയിരങ്ങൾ അത്യന്തം ദുരിതപൂർണമായ അവസ്​ഥയിലാണ്​. ദക്ഷിണ ഗസ്സയിൽ വെള്ളം പുന:സ്​ഥാപിക്കാൻ ഇസ്രായേൽ തീരുമാനിച്ചതായി വൈറ്റ്​ ഹൗസ്​ അറിയിച്ചു. ഗസ്സക്കുള്ള സഹായം എത്തിക്കാൻ മേഖലയി​ലെ രാജ്യങ്ങളുമായി ചേർന്ന്​ തിരക്കിട്ട നീക്കമാരംഭിച്ചതായി യു.എസ്​ പ്രസിഡൻറ്​ ബൈഡൻ അറിയിച്ചു. പശ്​ചിമേഷ്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അംബാസഡർ ഡേവിഡ്സാറ്റർഫീൽഡിനെ പ്രത്യേക ദൂതനായി അമേരിക്ക നിയമിച്ചു. ഗസ്സയിലേക്ക്ജീവകാരുണ്യ ഉത്പന്നങ്ങൾ എത്തിക്കുന്നതിന്റെ ഏകോപനവും ഇദ്ദേഹത്തിനായിരിക്കും. ഗസ്സയിലെ വൈദ്യമേഖല അപ്പാടെ തകർന്നു. ആയിരങ്ങൾ ചികിൽസ ലഭിക്കാതെ നരകിക്കുകയാണ്​. റഫ അതിർത്തി തുറന്നാൽ മരുന്ന് ഉത്പന്നങ്ങള്‍ ഉടൻ എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗസ്സയുടെ അതിർത്തിയിൽ കരയുദ്ധത്തിനുള്ള കൊണ്ടുപിടിച്ച നീക്കത്തിലാണ്​ ഇസ്രായേൽ സേന.

Advertising
Advertising

ഗസ്സയിലെത്തുമെന്നും ഓരോ ഭീകരനെയും നേരിൽ കാണുമെന്നും ഇസ്രായേൽ വിജയം സുനിശ്​ചിതമാണെന്നും ​സൈനിക മേധാവി പറഞ്ഞു. ദക്ഷിണ ലബനാനിൽ നിന്ന്​ നിരവധി തവണ ഇസ്രായേലിനു നേർക്ക്​ മിസൈൽ ആക്രമണം നടന്നു. ഇസ്രായേൽ സൈന്യം തിരിച്ചടിച്ചു. കൂടുതൽ കക്ഷികൾ യുദ്ധത്തിലേക്ക്​ വരുന്നത്​ തടയണമെന്ന്​ ഇറാൻ പ്രസിഡന്‍റിനോട് ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. അൽജസീറയുടെ വാർത്ത പക്ഷപാതപരമാണെന്ന്​ ചൂണ്ടിക്കാട്ടിയ ഇസ്രായേൽ ചാനൽ ബ്യൂറോ അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും അറിയിച്ചു.

ഹമാസ്​ പിടിയിലുള്ള ബന്ദികളിൽ സ്​ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ ഖത്തറും അമേരിക്കയും മുൻ​ൈകെയെടുത്തുള്ള കരാർനീക്കം പുരോഗമിക്കുകയാണ്​. അതിനിടെ, വത്തിക്കാനെതിരെ ഇസ്രായേൽ വിദശകാര്യ മന്ത്രി രംഗത്തു വന്നു. ഇസ്രായേലികളുടെ ദുരിതത്തിലാണ്വത്തിക്കാൻ കൂടുതൽ ഉത്കണ്ഠ പ്രകടിപ്പിക്കേണ്ടതെന്ന് മ​ന്ത്രി വത്തിക്കാനെ ഉപദേശിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News