മാലദ്വീപിൽ വൻതീപിടിത്തം; ഒൻപത് ഇന്ത്യക്കാർ മരിച്ചു

വിദേശ തൊഴിലാളികളുടെ താമസകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്

Update: 2022-11-10 11:14 GMT
Editor : Shaheer | By : Web Desk

മാലെ: മാലദ്വീപിൽ വൻ അഗ്നിബാധയിൽ ഇന്ത്യക്കാരടക്കം പത്തു മരണം. ഒൻപത് ഇന്ത്യൻ തൊഴിലാളികളാണ് മരിച്ചത്. മാലദ്വീപ് തലസ്ഥാനമായ മാലെയിലാണ് സംഭവം.

തൊഴിലാളികളുടെ താമസകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ മുകൾനിലയിലായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്. താഴത്തെ നിലയിലുള്ള വർക്‌ഷോപ്പിൽനിന്ന് തീപടർന്നാണ് അപകടമുണ്ടായത്.

Advertising
Advertising

ബംഗ്ലാദേശ് പൗരനാണ് കൊല്ലപ്പെട്ട മറ്റൊരാൾ. സംഭവത്തിൽ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സാലിഹ് അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ അദ്ദേഹം അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷണറും അനുശോചനം രേഖപ്പെടുത്തി.

Summary: Maldives fire accident: 9 Indians among 10 killed

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News