ബി.ടി.എസിനെ കാണാന്‍ പെണ്‍കുട്ടികള്‍ വീടു വിട്ടിറങ്ങി; ദക്ഷിണ കൊറിയയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ പിടിയില്‍

കഴിഞ്ഞ ആഴ്ചയാണ് കറാച്ചി കൊരങ്ങി പ്രദേശത്തു നിന്നുള്ള പെണ്‍കുട്ടികളെ കാണാതായത്

Update: 2023-01-12 04:36 GMT
Editor : Jaisy Thomas | By : Web Desk

ബി.ടി.എസ് ബ്രാന്‍ഡ്

Advertising

കറാച്ചി: ലോകപ്രശസ്ത കെ പോപ്പ് ബാന്‍ഡ് ബി.ടി.എസിനെ കാണാന്‍ വീടു വിട്ടിറങ്ങിയ രണ്ട് പെണ്‍കുട്ടികളെ ലാഹോറില്‍ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് കറാച്ചി കൊരങ്ങി പ്രദേശത്തു നിന്നുള്ള പെണ്‍കുട്ടികളെ കാണാതായത്. ചൊവ്വാഴ്ചയാണ് ഇവരെ കണ്ടെത്തിയത്.

കൊറിയൻ ബോയ് ബാൻഡിന്‍റെ കടുത്ത ആരാധകരായ പെണ്‍കുട്ടികള്‍ ബി.ടി.എസ് സംഘത്തെ കാണാന്‍ വീടു വിട്ടിറങ്ങുകയായിരുന്നു. ഇവരെ കാണാൻ ദക്ഷിണ കൊറിയയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ലാഹോറിൽ നിന്നും പിടികൂടിയത്. 13 ഉം 14ഉം വയസ് പ്രായമുള്ളവരാണ് പെണ്‍കുട്ടികളെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അബ്രായിസ് അലി അബ്ബാസി പറഞ്ഞു. ബി.ടി.എസ് ബാൻഡിനെ കാണാൻ ദക്ഷിണ കൊറിയയിലേക്ക് പോകാനുള്ള അവരുടെ പദ്ധതികൾ വെളിപ്പെടുത്തുന്ന ഒരു ഡയറി പെൺകുട്ടികളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയതായി സി.എന്‍.എന്‍ റിപ്പോർട്ട് ചെയ്തു."ഡയറിയിൽ നിന്ന് ട്രെയിൻ ടൈം ടേബിളുകളെക്കുറിച്ചുള്ള സൂചിപ്പിച്ചിരുന്നു. അവർ അവരുടെ മറ്റൊരു സുഹൃത്തുമായി ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്'' അബ്ബാസിയ കൂട്ടിച്ചേര്‍ത്തു.

ട്രയിന്‍ യാത്രക്കിടെയാണ് ലാഹോറില്‍ വച്ച് പെണ്‍കുട്ടികളെ പിടികൂടിയത്. ലാഹോറിലെ പോലീസുമായി ഏകോപിപ്പിച്ച് പെൺകുട്ടികളെ കറാച്ചിയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് അബ്ബാസി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News