ബ്രിട്ടനില്‍ തീവ്ര വലതുപക്ഷ സംഘങ്ങളുടെ ആക്രമണം തുടരുന്നു; 100ലേറെ പേര്‍ അറസ്റ്റില്‍

ബ്രിട്ടനിലെ മുസ്‌ലിം സമൂഹം കടുത്ത ആശങ്കയിലാണ് ജീവിക്കുന്നത്

Update: 2024-08-05 07:21 GMT

ലണ്ടന്‍: ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ തീവ്ര വലതുപക്ഷ സംഘങ്ങളുടെ ആക്രമണം തുടരുന്നു. കുടിയേറ്റ വിരുദ്ധ കലാപത്തിൽ നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിലെ മുസ്‌ലിം സമൂഹം കടുത്ത ആശങ്കയിലാണ് ജീവിക്കുന്നത്.

ലിവർപൂൾ, ബ്രിസ്റ്റൾ, മാഞ്ചസ്റ്റർ, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ്, നോട്ടിങ്ഹാം തുടങ്ങി യുകെയുടെ വിവിധ നഗരങ്ങളിൽ  തീവ്രവലതുപക്ഷ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. കുടിയേറ്റസമൂഹം ജിവിക്കുന്ന സ്ഥലങ്ങളിൽ ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. ഹോട്ടലുകൾ തകർക്കുകയും കടകൾക്ക് തീയിടുകയും ചെയ്തു.

ഒരു നുണപ്രചാരണത്തിൽ നിന്നാണ് കലാപത്തിന്‍റെ തുടക്കം. സൗത്ത്പോർട്ടിൽ മൂന്നു പെൺകുട്ടികളുടെ മരണത്തിൽ കലാശിച്ച കത്തിയാക്രമണത്തിനു പിന്നിൽ കുടിയേറ്റക്കാരനാണെന്നായിരുന്നു പ്രചാരണം. ഇത് കള്ളപ്രചാരണമാണെന്നും വെയിൽസിൽ തന്നെ ജനിച്ച 17 വയസുകാരനാണ് പ്രതിയെന്നും സർക്കാർ തന്നെ അറിയിച്ചിട്ടും തീവ്രവലതു സംഘങ്ങളുടെ അഴിഞ്ഞാട്ടം തുടർന്നു.

മുസ്‍ലിം സമൂഹം പ്രത്യേകമായി വേട്ടയാടപ്പെടുന്നുണ്ടെന്നും രാജ്യത്തെ എല്ലാവിഭാഗം ജനങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുങ്ങണമെന്നമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ പറഞ്ഞു. 150ലധികം കലാപകാരികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തെ എങ്ങനെ അടിച്ചമർത്തും എന്നാലോചിക്കാൻ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News