ശ്രീലങ്കയിൽ ജനകീയപ്രക്ഷോഭം തുടരുന്നു; പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും സമരക്കാരുടെ നിയന്ത്രണത്തില്‍

അതിനിടെ, ലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന വാർത്ത ഇന്ത്യൻ ഹൈക്കമ്മീഷൻ തള്ളി

Update: 2022-07-11 01:29 GMT
Editor : Jaisy Thomas | By : Web Desk

കൊളംബോ: ശ്രീലങ്കയിൽ ജനകീയപ്രക്ഷോഭം മൂന്നാം ദിവസവും തുടരുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും സമരക്കാരുടെ നിയന്ത്രണത്തിലാണ്. അതിനിടെ, ലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന വാർത്ത ഇന്ത്യൻ ഹൈക്കമ്മീഷൻ തള്ളി.

സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ശ്രീലങ്കയിൽ തുടരുകയാണ്. പ്രസിഡന്‍റ് ഗോതബായ രജപക്സെയുടെ വസതി കീഴടക്കിയ പ്രതിഷേധക്കാർ പരിഹാസരൂപേണ ക്യാബിനറ്റ് യോഗമടക്കം ഇന്നലെ ചേർന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസും പ്രക്ഷോഭകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാമ്പത്തിക വീഴ്ച മറികടക്കാനാവാത്തതിൽ രാജപക്‌സെ കുടുംബത്തിനെതിരെ ഉണ്ടായ പ്രക്ഷോഭം അനിവാര്യമാണെന്നാണ് വിലയിരുത്തൽ.ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ഏറെ ഗുരുതരമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രതികരിച്ചു.ഇന്ത്യയുടെ പൂർണ പിന്തുണ ലങ്കയ്ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ശ്രീലങ്കയിലെ ചൈനീസ് എംബസി തങ്ങളുടെ പൌരന്മാർക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന വാർത്ത ഇന്ത്യൻ ഹൈക്കമ്മീഷൻ തള്ളി. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്ക് തീയിട്ട കേസന്വേഷിക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിനെ ചുമതലപ്പെടുത്തി. ബുധനാഴ്ചക്കുള്ളിൽ പ്രസിഡന്‍റ് ഗോതബായ രജപക്സെ രാജിവയ്ക്കുകയാണെങ്കിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പാർലമെന്‍റ് ചേരുമെന്നാണ് വിവരം. പ്രസിഡന്‍റിന്‍റെ വീട്ടിൽ നിന്ന് ഇന്നലെ ജനങ്ങൾ നോട്ടുകെട്ടുകൾ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു . പലായന സാധ്യതകൾ കണക്കിലെടുത്ത് കേരളത്തിലും തമിഴ്നാട്ടിലുമടക്കം കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News