ബുര്‍ജ് ഖലീഫയുടെ തുമ്പത്ത് കയറിയ യുവതി; ആരാണ് നിക്കോള്‍ സ്മിത്ത് ലുഡ്‍വിക്?

സാഹസികത ഇഷ്ടപ്പെടുന്ന സ്മിത്ത് ഒരു സ്കൈ ഡൈവിംഗ് പരിശീലക കൂടിയാണ്

Update: 2021-08-11 07:32 GMT

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ തുഞ്ചത്തു കയറിയ ധീരയായ സ്ത്രീ. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്തതു മുഴുവനും ഈ സ്ത്രീയെക്കുറിച്ചായിരുന്നു. വിമാനക്കമ്പനിയായ എമിറേറ്റ്സിന്‍റെ ക്യാബിന്‍ ക്രൂ യൂണിഫോം അണിഞ്ഞുകൊണ്ട് കയ്യില്‍ പോസ്റ്ററുകളുമായി  ബുര്‍ജ് ഖലീഫയുടെ മുകളില്‍ നില്‍ക്കുന്ന എയര്‍ഹോസ്റ്റായി എത്തിയത് നിക്കോള്‍ സ്മിത്ത് ലുഡ്‍വിക് എന്ന യുവതിയായിരുന്നു.

Advertising
Advertising

സാഹസികത ഇഷ്ടപ്പെടുന്ന സ്മിത്ത് ഒരു സ്കൈ ഡൈവിംഗ് പരിശീലക കൂടിയാണ്. ഇന്‍സ്റ്റഗ്രാമില്‍ 17,000ത്തിലധികം ഫോളോവേഴ്സുള്ള സ്മിത്ത് 'ലോക സഞ്ചാരി, സ്കൈ ഡൈവര്‍, യോഗ പരിശീലക, സാഹസിക' എന്നിങ്ങനെയാണ് തന്‍റെ ബയോയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ എഴുത്തുകാരി ഹെലൻ കെല്ലറിനെ ഉദ്ധരിച്ച് '"ജീവിതം ഒരു ധീര സാഹസികതയാണ് അല്ലെങ്കിൽ ഒന്നുമില്ല." എന്നും കുറിച്ചിട്ടുണ്ട്. യോഗ ചെയ്യുന്നതിന്‍റെയും സ്കൈ ഡൈവിംഗിന്‍റെയും വീഡിയോകളും ചിത്രങ്ങളും സ്മിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും അത്ഭുതകരവും സാഹസികത നിറഞ്ഞ അനുഭവമെന്നാണ് വീഡിയോ ചിത്രീകരണത്തെക്കുറിച്ച് സ്മിത്ത് പറഞ്ഞത്. വീഡിയോ നിര്‍മിച്ച പ്രൈം പ്രൊഡക്ഷന്‍സ് എഎംജി കമ്പനി 'ലോകത്തെ ഏറ്റവും ധീരയായ സ്ത്രീ' എന്നാണു നിക്കോളിനെ വിശേഷിപ്പിച്ചത്.

കോവിഡ് മൂലം നിർത്തിവെച്ചിരുന്ന ബ്രിട്ടനിലേക്കുള്ള വിമാനസർവീസ് പുനഃരാരംഭിച്ചതിന്‍റെ ഭാഗമായാണ് എമിറേറ്റ്സ് എയർലൈൻസ് പുതിയ പരസ്യവുമായി രംഗത്തെത്തിയത്. പരസ്യത്തിന്‍റെ പ്രത്യേകത കൊണ്ടുതന്നെ വളരെപ്പെട്ടെന്ന് അത് വൈറലാവുകയും ചെയ്തു. ദൃശ്യം വ്യാജമാണ് എന്നും ഗ്രീൻ മാറ്റിൽ എഡിറ്റ് ചെയ്തതാണെന്നുമൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശങ്ങള്‍ക്കു മറുപടിയുമായി എമിറേറ്റ്സ് തന്നെ രംഗത്തെത്തിയിരുന്നു. യുവതി ബുർജ് ഖലീഫയുടെ മുകളിലേക്ക് കയറുന്നതും അവിടെ നിൽക്കുന്നതുമായ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്.

പ്രത്യേക എഫക്റ്റുകൾ ഒന്നുമില്ലാതെയാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. എന്നാല്‍ കൃത്യമായ പ്ലാനിംഗും കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News