ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; താഴെയിറക്കിയത് ഏറെ സാഹസികമായി

അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ടവര്‍ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന വടവുമായി മുകളില്‍ കയറി കിച്ചുവിന്റെ കയ്യുംകാലും കെട്ടി താഴേയ്ക്കിറക്കി

Update: 2021-01-12 03:21 GMT
Advertising

മദ്യലഹരിയില്‍ യുവാവ് മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പരത്തി. തിരുവനന്തപുരം വെള്ളനാട് ചാങ്ങചാരുപാറയിലെ കിച്ചു എന്ന യുവാവാണ് മണിക്കൂറുകളോളം താഴേയ്ക്ക് ചാടുമെന്ന് ഭീഷണിമുഴക്കി അഗ്‌നിരക്ഷാസേനയെയും പോലീസിനെയും മള്‍മുനയിലാക്കിയത്. ഒടുവില്‍ ടവര്‍ നിര്‍മ്മാണ തൊഴിലാളികളുടെ സഹായത്തോടെ ഇയാളെ കെട്ടി താഴെ ഇറക്കി.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് മദ്യലഹരിയിലായിരുന്ന യുവാവ്, പുതുതായി നിര്‍മ്മാണം നടത്തുന്ന മൊബൈല്‍ ടവറിന്റെ മുകളിലേയ്ക്ക് കയറിയത്. ഇയാളുടെ പാരാക്രമംകണ്ട പ്രദേശവാസികള്‍ നെടുമങ്ങാട് അഗ്‌നിരക്ഷാ സേനയെയും ആര്യനാട് പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.

സേനകള്‍ പലവിധത്തിലും അനുനയ നീക്കം നടത്തിയെങ്കിലും യുവാവ് താഴേയ്ക്ക് ഇറങ്ങാന്‍ തയ്യാറായില്ല. ഇതിനിടയില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനായി എത്തിയ ഡല്‍ഹി സ്വദേശി ഇര്‍ഷാദ് ടവറിന്റെ മുകളില്‍ കയറി കിച്ചുവിനെ തന്ത്രപരമായി പിടികൂടി. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ടവര്‍ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന വടവുമായി മുകളില്‍ കയറി കിച്ചുവിന്റെ കയ്യുംകാലും കെട്ടി താഴേയ്ക്കിറക്കി. ഇവിടെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരെ യുവാവ് ആക്രമിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Full View
Tags:    

Similar News