Quantcast

അസമില്‍ ബിജെപി 92 സീറ്റില്‍ മത്സരിക്കും

ബിജെപിയുടെ 84 സീറ്റിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. വ്യക്തമായ സ്ഥാനാര്‍ഥി പട്ടിക ഇന്നു പുറത്തുവരുമെന്നാണ് സൂചന.

MediaOne Logo

  • Published:

    5 March 2021 9:58 AM IST

അസമില്‍ ബിജെപി 92 സീറ്റില്‍ മത്സരിക്കും
X

ഡല്‍ഹി: അസമില്‍ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയുടെ സ്ഥാനാര്‍ഥി വിഭജനം പൂര്‍ത്തിയായി. ആകെ 126 സീറ്റില്‍ ബിജെപി 92 സീറ്റിലും ആസാം ഗണ പരിഷത്ത് (എജിപി) 26 സീറ്റിലും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി(യുപിപിഎല്‍) എട്ടു സീറ്റിലും മത്സരിക്കും. കൂടാതെ ഒരു പ്രാദേശിക കക്ഷിയുടെ രണ്ടു സ്ഥാനാര്‍ഥികളും ബിജെപി ചിഹ്നത്തില്‍ മത്സരിക്കും. ബിജെപിയുടെ 84 സീറ്റിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. വ്യക്തമായ സ്ഥാനാര്‍ഥി പട്ടിക ഇന്നു പുറത്തുവരുമെന്നാണ് സൂചന. പ്രധാനമന്ത്രിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലാണ് അസമിലെയും ബംഗാളിലെയും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കുന്നത്.

അതേസമയം മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സ്ഥാപകനുമായ പ്രഫുല്ല കുമാര്‍ മഹന്തയ്ക്ക് ഇത്തവണ എജിപി സീറ്റ് നല്‍കില്ലെന്നാണ് സൂചന.

കഴിഞ്ഞ തവണ 60 സീറ്റില്‍ വിജയിച്ചാണ് ബിജെപി ഭരണത്തിലേറിയത്.

മറുവശത്ത് കഴിഞ്ഞതവണ ബിജെപി പാളയത്തിലായിരുന്ന ബോഡോലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടി (ബിപിഎഫ്) തിരികെ വന്നത് കോണ്‍ഗ്രസ് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. മൂന്നു ഘട്ടങ്ങളിലായി മാര്‍ച്ച് 27നും ഏപ്രില്‍ ഒന്നിനും ആറിനുമാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുക.

TAGS :

Next Story