Quantcast

ആശയം നൽകാമോ? ഐ ഫോൺ സമ്മാനം നൽകാമെന്ന്‌ കോൺഗ്രസ്

രണ്ട് മിനിറ്റ് വരുന്ന വീഡിയോയിലൂടെയാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്

MediaOne Logo

  • Published:

    9 Feb 2021 10:00 PM IST

ആശയം നൽകാമോ? ഐ ഫോൺ സമ്മാനം നൽകാമെന്ന്‌ കോൺഗ്രസ്
X

ഗുവാഹത്തി: തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്ക് പുതിയ ആശയങ്ങൾ സമർപ്പിക്കുന്നവർക്ക് ഐ ഫോൺ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. അസം കോൺഗ്രസാണ് ഇത്തരമൊരു വാഗ്ദാനം നൽകിയത്. രണ്ട് മിനിറ്റ് വരുന്ന വീഡിയോയിലൂടെയാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്.

ബിജെപി സർക്കാറിനെതിരെ സേവ് അസം എന്ന പേരിൽ കോൺഗ്രസ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വീഡിയോ അയയ്‌ക്കേണ്ടത്. 'ജനങ്ങളോട് അവർ നേരിടുന്ന പ്രശ്‌നങ്ങൾ വീഡിയോ ആയി അയച്ചുനൽകാൻ അഭ്യർത്ഥിക്കുന്നു. ചെറുതോ വലുതോ ആകട്ടെ, എല്ലാ വിഷയങ്ങളും പരിഗണിക്കും. നല്ലൊരു പ്രകടന പത്രിക ഇതിലൂടെ ഉണ്ടാക്കാമെന്ന് കരുതുന്നു' - പദ്ധതി പ്രഖ്യാപിക്കവെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് പറഞ്ഞു.

അസംബച്ചാവോ എന്ന ഹാഷ് ടാഗിൽ സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്യേണ്ടത്. വീഡിയോയുടെ ലിങ്ക് അസംബച്ചാവോ ഡോക് കോം എന്ന വെബ്‌സൈറ്റിലേക്ക് അയയ്ക്കുകയും വേണം. ഓരോ ദിവസവും ഇവ അപഗ്രഥിച്ച് സമ്മാനം നൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. ഐ ഫോണിന് പുറമേ, മറ്റു പാരിതോഷികങ്ങളും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story