Quantcast

ഇനി കാർ വാങ്ങാൻ ചെലവേറും, കാരണമിതാണ്...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയത് കാർ വാങ്ങുന്നത്‌ കൂടുതൽ ചെലവേറിയതാക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-05-05 19:00:38.0

Published:

5 May 2022 1:37 PM GMT

ഇനി കാർ വാങ്ങാൻ ചെലവേറും, കാരണമിതാണ്...
X

സ്വന്തമായി കാർ വാങ്ങുകയെന്നത് അത്ര മികച്ച സാമ്പത്തിക ശേഷിയില്ലാത്തവർക്ക് പൊതുവേ ചെലവേറിയ ആഗ്രഹമാണ്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയത് ഈ ആഗ്രഹം സാക്ഷാത്കരിക്കുന്നത് കൂടുതൽ ചെലവേറിയതാക്കുകയാണ്. വാണിജ്യ ബാങ്കുകൾക്ക് കടം നൽകുന്ന നിരക്കിൽ 0.40 ശതമാനം അല്ലെങ്കിൽ 40 ബേസിസ് പോയൻറ്‌സിന്റെ വർധനവാണ് റിസർവ് ബാങ്ക് വരുത്തിയിരിക്കുന്നത്. ക്യാഷ് റിവേഴ്‌സ് റേഷ്യോയിൽ 50 ബേസിസ് പോയൻറ്‌സും 0.50 ശതമാനവും വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെ നാലു വർഷമായി മാറ്റമില്ലാതിരുന്ന റിപ്പോ നിരക്ക് നാലിൽനിന്ന് 4.40 ശതമാനമായി. സി.ആർ.ആർ 4.5 ശതമാനവുമായിരിക്കുകയാണ്. ഈ മാറ്റം കാർ വാങ്ങുന്നത് ചെലവേറിയതാക്കുമെന്നാണ് ഉപഭോക്താക്കളും നിർമാതാക്കളും വിലയിരുത്തുന്നത്.

റിസർവ് ബാങ്കിന്റെ നീക്കം സംവിധാനത്തിലെ പണലഭ്യത നിയന്ത്രിക്കുകയും വായ്പകൾ ചെലവേറിയതാക്കുമെന്നുമാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴസ് അസോസിയേഷൻ (എഫ്.എ.ഡി.എ) പ്രസിഡൻറ് വിൻകേഷ് ഗുലാത്തി വിലയിരുത്തുന്നത്.

റിസർവ് ബാങ്കിന്റെ നടപടി ലോണുകളുടെ പലിശ നിരക്ക് കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ എന്നാൽ ഇത്തരം ലോണുകളുടെ പലിശ നിരക്ക് 0.40 ശതമാനത്തിൽ കൂടുതൽ വർധനവുണ്ടാകില്ലെന്ന് എസ്.ബി.ഐ വൃത്തങ്ങൾ അറിയിച്ചതായാണ് കാർ ആൻഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കാർ ലോണുകളുടെ പരമാവധി പലിശ നിരക്ക് 7.4 ശതമാനം മുതൽ 8.3 ശതമാനം വരെയാണ്. പുതിയ നടിപടിയെ തുടർന്നുണ്ടായ ഭാരം ഉപഭോക്താക്കളുടെ മേൽ വെച്ചുകെട്ടാൻ വാണിജ്യ ബാങ്കുകൾ തീരുമാനിച്ചാൽ ഈ നിരക്ക് 7.8 ശതമാനം മുതൽ 8.7 ശതമാനം വരെയായി മാറിയേക്കും.

ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുകയാണെങ്കിൽ ഒരു ലക്ഷത്തിന് 400 രൂപ വർഷത്തിലും 33.33 രൂപ മാസത്തിലും അധികമായി നൽകേണ്ടിവരും. പത്തു ലക്ഷത്തിന്റെ ലോണിന് പ്രതിവർഷം 4000 രൂപയും മാസത്തിൽ 333.33 രൂപയും കാർ ലോണിന് അധിക പലിശ നൽകേണ്ടി വരും.

ചിപ്പ് ക്ഷാമം മൂലം കാർ വിപണി തിരിച്ചടി നേരിടുകയാണെങ്കിലും നിരക്ക് വർധന വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നും ഉപഭോക്താക്കളെ ബാധിക്കില്ലെന്നുമാണ് മാരുതി സുസുകി ചെയർമാൻ ആർ.സി. ഭാർഗവ പറയുന്നത്.

Reserve Bank of India has raised the repo rate to make it more expensive to buy a car,

TAGS :

Next Story