ഡ്രൈവർ മദ്യലഹരിയിൽ; ഡ്രിഫ്റ്റ് ചെയ്ത ബിഎംഡബ്ല്യു കാർ ഇടിച്ചത് മൂന്ന് കാറുകളിൽ, ദൃശ്യങ്ങൾ പുറത്ത്
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹികമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. അമിത വേഗത്തിൽ വരുന്ന ബിഎംഡബ്യു കാറ് പെട്ടെന്ന് എതിർ ട്രാക്കിലേക്ക് മാറ്റി ഡ്രിഫിറ്റ് ചെയ്യാൻ ശ്രമിക്കുന്നതും കാറുകളെ ഇടിച്ച് തെറിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിൽ

- Published:
24 May 2026 3:26 PM IST

പനാജി: ഓട്ടോ ഗ്രൂപ്പുകളിലെല്ലാം ഒരു ബിഎംഎഡബ്ല്യു കാറിന്റെ 'വെറൈറ്റി' ഡ്രിഫ്റ്റിംഗാണ് തരംഗം. റോഡിലൂടെ പാഞ്ഞ് വരുന്ന കാർ ഡ്രിഫ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതും സമീപത്തെ കാറുകളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങളുമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഗോവയിലെ പനാജിയിലാണ് സംഭവം.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹികമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. അമിത വേഗത്തിൽ വരുന്ന ബിഎംഡബ്യു കാറ് പെട്ടെന്ന് എതിർ ട്രാക്കിലേക്ക് മാറ്റി ഡ്രിഫിറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. ഡ്രിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ പാർക്ക് ചെയ്ത വാഹനങ്ങളിൽ കാർ ഇടിക്കുന്നുണ്ട്. പിന്നാലെ എതിർ ദിശയിൽ വരികയായിരുന്ന മഹീന്ദ്ര എക്സ് ഇവി 9 എക്സിൽ ഇടിച്ചു നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി ബിഎംഡബ്ല്യു കാർ വളയുന്നുണ്ട്. പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് കോടതിയിൽ ഹാജരാക്കി. ഇയാൾ മദ്യപിച്ച് വാഹനം ഓടിച്ചതിനുള്ള ഫൈനും അടച്ചു.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അപകടത്തിന് കാരണമായ ബിഎംഡബ്ല്യു 340 ഐ കാറിന്റെ ഫീച്ചറുകളും വ്യാപകമായി ചർച്ചയായവുന്നുണ്ട്. ഇന്ത്യൻ മാർക്കറ്റിൽ 75 ലക്ഷം എക്സ് ഷോറൂം വിലയുള്ള കാറിന് വേഗത പൂജ്യത്തിൽ നൂറിലേക്ക് എത്താൻ വേണ്ടത് കേവലം 4.4 സെക്കൻഡ് മാത്രം മതി. ഇന്ത്യയിൽ നിർമ്മിച്ചവയിൽ ഏറ്റവും വേഗമേറിയ കാർ എന്ന് കമ്പനി അവകാശപ്പെടുന്ന മോഡലാണ് ബിഎംഡബ്ല്യു 340 ഐ.
Adjust Story Font
16
