Quantcast

മുഖം മിനുക്കി ബ്രസ്സ വരുന്നു; ലക്ഷ്യം നെക്‌സോണിനെ അടിച്ചിടൽ; ഇനി കളി വേറെ ലെവൽ

കേവലം ഒരു ഫേസ് ലിഫ്റ്റ് എന്ന് വിശേഷിപ്പിച്ചാൽ ബ്രസ്സയുടെ പുത്തൻപതിപ്പിനോടുള്ള അനീതിയാവുമത്. ഫീച്ചറുകളിൽ വൻ അപ്‌ഗ്രേഡിംഗാണ് ബ്രസ്സയിൽ വരുത്തിയിരിക്കുന്നത

MediaOne Logo
മുഖം മിനുക്കി ബ്രസ്സ വരുന്നു; ലക്ഷ്യം നെക്‌സോണിനെ അടിച്ചിടൽ; ഇനി കളി വേറെ ലെവൽ
X

മുംബൈ: കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. ഫേസ് ലിഫ്റ്റ് ചെയ്ത പുത്തൻ ബ്രസയുടെ വരവിന്റെ തിയതി പ്രഖ്യാപിച്ചിരിക്കുകയയാണ് മാരുതി. പുതിയ ബ്രസ്സയുടെ ലോഞ്ചിംഗ് ഡേറ്റ് പ്രഖ്യാപിച്ചതിലൂടെ ഒരു കാര്യം വ്യക്തമായി, ഇന്ത്യയിലെ കോംപാക്റ്ര് എസ്‌യുവി വിപണിയിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം കനക്കും. ഈ മാസം 24 നാണ് പുതിയ ബ്രസ്സയെ മാരുതി അവതരിപ്പിക്കുന്നത്.

കേവലം ഒരു ഫേസ് ലിഫ്റ്റ് എന്ന് വിശേഷിപ്പിച്ചാൽ ബ്രസ്സയുടെ പുത്തൻപതിപ്പിനോടുള്ള അനീതിയാവുമത്. ഫീച്ചറുകളിൽ വൻ അപ്‌ഗ്രേഡിംഗാണ് ബ്രസ്സയിൽ വരുത്തിയിരിക്കുന്നത്. തീർന്നില്ല, പുതിയ പവർ സ്‌ട്രൈൻ ഓപ്ഷൻ, ബൂട്ട് സ്‌പേസ് വർധിപ്പിക്കുന്ന തരത്തിലുള്ള സിഎൻജി പാക്കിംഗ് എന്നിങ്ങനെയാണ് പുതിയ ബ്രസ്സ വരുന്നത്. പുതിയ നീക്കത്തോട് വാഹനപ്രേമികളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടാറ്റ നെക്‌സോണിനെ നേരിടുക ലക്ഷ്യമിട്ടാണ് പുത്തൻ മുഖവുമായുള്ള ബ്രസ്സയുടെ വരവ് എന്നാണ് വാഹന പ്രേമികൾ പറയുന്നത്.

നെക്‌സോണും ബ്രസ്സയും തമ്മിലുള്ള മത്സരം കുറച്ച് കാലമായി ഇന്ത്യൻ കാർ വിപണിയിൽ ശക്തമാണ്. 2022 സാമ്പത്തിക വർഷം മുതലുള്ള കണക്ക് നോക്കിയാൽ 2025 ൽ മാത്രമാണ് നെക്‌സോണിനെ മറികടന്ന് ബ്രസ്സ വിൽപനയിൽ എത്തിയത്. 2025 സാമ്പത്തിക വർഷത്തിൽ 1,89163 യൂനിറ്റ് ബ്രസ്സകളാണ് വിൽപന നടത്തിയത്. 1,63,089 യൂനിറ്റ് നെക്‌സോൺ ആണ് ഈ സാമ്പത്തിക വർഷത്തിൽ വിൽപ്പന നടത്തിയത്.

2026 സാമ്പത്തിക വർഷത്തിൽ വിൽപനയിലെ ഒന്നാം സ്ഥാനം നെക്‌സോൺ തിരിച്ചുപിടിച്ചു. 2,16,054 യൂനിറ്റ് ബ്രസ്സയാണ് 2026 സാമ്പത്തിക വർഷത്തിൽ വിറ്റത്. 1,80,104 ആണ് 2026 സാമ്പത്തിക വർഷത്തിലെ ബ്രസ്സയുടെ വിൽപ്പന. കണക്കുകളിൽ നെക്‌സോണിന് താഴെയുള്ള ബ്രസ്സക്ക് ഫേസ് ലിഫ്റ്റ് ശരിക്കുമൊരു അതിജീവന നീക്കമാണ്. മാരുതിയുടെ മികച്ച സർവീസ് നെറ്റ് വർക്കും ലുക്കിലും പെർഫോമൻസിലും പുത്തൻ ഊർജ്ജവുമായി എത്തുന്ന ബ്രസ്സയുടെ ലക്ഷ്യം നെക്‌സോണിനെ മലർത്തി അടിക്കുക എന്നത് തന്നെയാണ്.

നിലവിൽ 8,25,900 രൂപ മുതൽ 13,01,300 രൂപ വരെയാണ് ബ്രസ്സയുടെ എക്‌സ്-ഷോറൂം വില. ഫേസ് ലിഫ്റ്റ് മോഡലിന് കൂടുതൽ വില പ്രതീക്ഷിക്കാം. ഫ്രോങ്ക്സ്, ജിംനി, ബ്രെസ്സ എന്നീ കോംപാക്റ്റ് എസ്യുവികളും, വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര എന്നീ മിഡ്-സൈസ് എസ്യുവികളും ഉൾപ്പെടെ അഞ്ച് കരുത്തുറ്റ മോഡലുകളാണ് മാരുതി സുസുക്കിക്ക് എസ് യുവി ശ്രണിയിലുള്ളത്.

TAGS :

Next Story