Quantcast

ഇന്ധനവില മറന്നോളു, അറ്റകുറ്റപ്പണിയും കുറവ്; ഇലക്ട്രിക് വാഹനങ്ങൾ ലാഭകരമാകുന്നത് എങ്ങനെ?

2025-ൽ ഇലക്ട്രിക് ഫോർ വീലർ വിൽപ്പനയിൽ 86 ശതമാനം വർധനവുണ്ടായിട്ടുണ്ട്. 2026 ലും വളർച്ചയാണ് കാണിക്കുന്നത്.

MediaOne Logo
ഇന്ധനവില മറന്നോളു, അറ്റകുറ്റപ്പണിയും കുറവ്; ഇലക്ട്രിക് വാഹനങ്ങൾ ലാഭകരമാകുന്നത് എങ്ങനെ?
X

ന്യൂഡൽഹി: സാധാരണക്കാരുടെ മാസബജറ്റിനെ ഇന്ധനവില കാര്യമായി ബാധിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുകയാണ്. കേവലം പരിസ്ഥിതി സൗഹൃദം എന്നതിലുപരി സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യം എന്ന നിലയിലാണ് പലരും ഇലക്ട്രിക് വാഹവങ്ങൾ തെരഞ്ഞെടുക്കുന്നത്.

പെട്രോൾ, ഡീസൽ വിലകളെ അപേക്ഷിച്ച് നോക്കുമ്പോൾ വൈദ്യുതി നിരക്ക് താരതമ്യേന സ്ഥിരതയുള്ളതാണ്. ഇത് ഇലക്ട്രിക് വാഹനങ്ങന ഉടമകൾക്ക് യാത്രാ ചിലവ് കൃത്യമായി മുൻകൂട്ടി കണക്കാൻ സാധിക്കുന്നു. തന്നെയുമല്ല, ഇന്ത്യയിൽ പുതിയതായി എത്തിയ വിയറ്റ്നാം കമ്പനിയുടെ വിൻഫാസ്റ്റ് (VinFast) പോലുള്ള കമ്പനികൾ തങ്ങളുടെ വി-ഗ്രീൻ (V-Green) ചാർജിംഗ് സ്റ്റേഷനുകൾ വഴി 2029 മാർച്ച് 31 വരെ സൗജന്യ ചാർജിംഗ് ഓഫർ നൽകുന്നുണ്ട്. ഇത് ഉപഭോക്താക്കളെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുന്ന ഘടകമാണ്.

മറ്റൊരു പ്രധാന ഘടകം കുറഞ്ഞ അറ്റകുറ്റപ്പണികളാണ്. പരമ്പരാഗത ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി വളരെ കുറവാണ്. ഇന്ധന കാറുകളിലെ പോലെയുള്ള എൻജിനോ ​ഗിയർബോക്സ് എന്നിവയല്ല ഇലക്ട്രിക് വാഹനങ്ങളിൽഇലക്ട്രിക് വാഹനങ്ങളിൽ. ഇത് ഇത് തേയ്മാനം കുറയ്ക്കുന്നു. മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ (ICMPT 2026) അവതരിപ്പിച്ച പഠനമനുസരിച്ച്, 40,000 കിലോമീറ്ററിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ സ്ഥിരത കൈവരിക്കുന്നു. 12 വർഷത്തെ കാലയളവിൽ ഇന്ധന വാഹനങ്ങൾ തകരാറിലാകാനുള്ള സാധ്യത 81 ശതമാനമാണെങ്കിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഇത് 62.7 ശതമാനം മാത്രമാണെന്നാണ് പഠന റിപ്പോർട്ട്.

2025-ൽ ഇലക്ട്രിക് ഫോർ വീലർ വിൽപ്പനയിൽ 86 ശതമാനം വർധനവുണ്ടായിട്ടുണ്ട്. 2026 ലും വളർച്ചയാണ് കാണിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, 2026 ഏപ്രിലിൽ ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ 75.14 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ നൽകുന്ന ഉയർന്ന വാറന്റിയും ആളുകളെ ആകർഷിക്കുന്നുണ്ട്. വിൻഫാസ്റ്റ് പോലുള്ള കമ്പനികൾ 10 വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വരെയുള്ള വാറന്റിയും, സൗജന്യ സർവീസുമാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ഇത് ഉപഭോക്താക്കൾക്ക് നൽകുന്ന ആത്മവിശ്വാസം കുറവല്ല. ഇന്ധന ലാഭത്തിനപ്പുറം വാഹനത്തിന്റെ ആയുസ്സ്, കുറഞ്ഞ പ്രവർത്തനച്ചെലവ്, പരിസ്ഥിതി സംരക്ഷണം എന്നിവ പരിഗണിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഭാവിയിലെ മികച്ച സാമ്പത്തിക തീരുമാനമാണ് എന്നാണ് ഈ മേഖലയിലെ വിദ​ഗ്ധർ പറയുന്നത്.

TAGS :

Next Story