Quantcast

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധു ഇന്നിറങ്ങും

സെമിയില്‍ അകാന യെമഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ഇന്ത്യന്‍ സമയം 11.40നാണ് കലാശപോരാട്ടം...

MediaOne Logo

Web Desk

  • Published:

    28 Aug 2018 1:41 AM GMT

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധു ഇന്നിറങ്ങും
X

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധു ഇന്നിറങ്ങും. ലോക ഒന്നാം നമ്പര്‍ താരം തായ് സുയിങ്ങാണ് എതിരാളി. സെമിയില്‍ അകാന യെമഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.

പുരുഷന്‍മാരുടെ 800 മീറ്റര്‍ ഫൈനലില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും ഇന്നിറങ്ങും. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് ജിന്‍സണ്‍ ഫൈനലിലേക്ക് മുന്നേറിയത്. അമ്പെയ്ത്തില്‍ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളും ഇന്നിറങ്ങും.

എട്ട് സ്വര്‍ണമടക്കം 41 മെഡലുകളുമായി ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയും വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം വി നീന വെള്ളിയും നേടിയിരുന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസാമിയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചെയിസില്‍ സുധ സിങും വെള്ളി നേടി.

TAGS :

Next Story