Quantcast

ജപ്പാന്‍ ഓപ്പണ്‍; സിന്ധു പുറത്ത്, ശ്രീകാന്ത് ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ സിന്ധുവിനെ 55 മിനുറ്റുകൊണ്ടാണ് ചൈനീസ് താരം മറികടന്നത്. അതേസമയം ഹോങ്കോങ് താരത്തെ തോല്‍പ്പിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി

MediaOne Logo

Web Desk

  • Published:

    13 Sep 2018 1:21 PM GMT

ജപ്പാന്‍ ഓപ്പണ്‍; സിന്ധു പുറത്ത്, ശ്രീകാന്ത് ക്വാര്‍ട്ടറില്‍
X

ഏഴ് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ചൈനയുടെ ഗാവോ ഫാങ്ജിയോടാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 18-21, 19-21.

ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ സിന്ധുവിനെ 55 മിനുറ്റുകൊണ്ടാണ് ചൈനീസ് താരം മറികടന്നത്. ലോക 14ആം റാങ്കായ ഗാവോ ഫാങ്ജി കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഡെന്മാര്‍ക് ഓപണിലും ആദ്യ റൗണ്ടില്‍ സിന്ധുവിനെ അട്ടിമറിച്ചിരുന്നു.

പുരുഷ വിഭാഗത്തില്‍ എച്ച്.എസ് പ്രണോയിയും തോറ്റ് പുറത്തായി. 14-21, 17-21നായിരുന്നു പ്രണോയിയെ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിംങ് തോല്‍പിച്ചത്. അതേസമയം ഹോങ്കോങ് താരത്തെ തോല്‍പ്പിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 21-15, 21-14.

TAGS :

Next Story