Quantcast

സിന്ധുവിന് വേള്‍ഡ് ടൂര്‍ ഫൈനല്‍ കിരീടം

വേള്‍ഡ് ടൂര്‍ ഫൈനലില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി പി.വി സിന്ധു. സ്‌കോര്‍ 21-19, 21-17

MediaOne Logo

Web Desk

  • Published:

    16 Dec 2018 6:47 AM GMT

സിന്ധുവിന് വേള്‍ഡ് ടൂര്‍ ഫൈനല്‍ കിരീടം
X

ഇന്ത്യയുടെ പി.വി സിന്ധുവിന് ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ കിരീടം. ജപ്പാന്റെ നസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. വേള്‍ഡ് ടൂര്‍ ഫൈനലില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി.വി സിന്ധു.
സ്‌കോര്‍ 21-19, 21-17

ഫൈനലുകളില്‍ തോല്‍ക്കുന്ന പഴി തീര്‍ത്തുകൊടുക്കുന്ന പ്രകടനമായിരുന്നു സിന്ധു കലാശപ്പോരാട്ടത്തില്‍ പുറത്തെടുത്തത്. ഒളിംപിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത്- ഏഷ്യന്‍ ഗെയിംസിലും ഫൈനലുകളില്‍ പരാജയപ്പെട്ട സിന്ധു തുടര്‍ച്ചയായ അട്ടിമറികള്‍ക്കൊടുവിലാണ് കിരീടവും സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ ഗെയിമില്‍ 14-6ന് മുന്നിലെത്തിയ സിന്ധുവിന് പിന്നീട് ഒക്കുഹാരയില്‍ നിന്നും മികച്ചവെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. ഒരുഘട്ടത്തില്‍ ഒക്കുഹാര 16-16ലേക്ക് തിരിച്ചുവരികയും ചെയ്തു. എന്നാല്‍ അവസാന ഘട്ടത്തില്‍ പിഴവുകള്‍ വരുത്താതെ സിന്ധു 21-19ന് ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ 5-2ന്റെ ലീഡെടുത്ത ഒക്കുഹാര മത്സരം ബെസ്റ്റ് ഓഫ് ത്രീയിലേക്ക് കൊണ്ടുപോകുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ തിരിച്ചടിച്ച സിന്ധു 7-4ന് ലീഡ് നേടി. പലപ്പോഴും ഒപ്പമെത്തിയ ഒക്കുഹാരക്കെതിരെ ഈ മുന്‍തൂക്കം അവസാനം വരെ തുടര്‍ന്ന സിന്ധു 21-17ന് മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു. ഇത് സിന്ധുവിന്റെ പ്രഥമ ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടമാണ്.

TAGS :

Next Story